പാ രഞ്ജിത്ത് നിര്‍മ്മിച്ച ഇരണ്ടാം ഉലകപ്പോരിന്‍ കടയ്‌സി ഗുണ്ട് നാളെ മുതല്‍ കേരളത്തില്‍; തിയ്യേറ്ററുകള്‍ ഇവയൊക്കെ
indian cinema
പാ രഞ്ജിത്ത് നിര്‍മ്മിച്ച ഇരണ്ടാം ഉലകപ്പോരിന്‍ കടയ്‌സി ഗുണ്ട് നാളെ മുതല്‍ കേരളത്തില്‍; തിയ്യേറ്ററുകള്‍ ഇവയൊക്കെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th December 2019, 8:15 pm

തമിഴ്‌നാട്ടില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് പാ രഞ്ജിത്ത് നിര്‍മ്മിച്ച ഇരണ്ടാം ഉലകപ്പോരിന്‍ കടയ്‌സി ഗുണ്ട്. അതിയന്‍ ആതിരന്‍ സംവിധാനം ചെയ്ത ചിത്രം വെള്ളിയാഴ്ച മുതല്‍ കേരളത്തിലും പ്രദര്‍ശനത്തിനെത്തുകയാണ്. പ്രകാശ് ഫിലിംസ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അട്ടക്കത്തി ദിനേശ് ആണ് ചിത്രത്തിലെ നായകന്‍. ആനന്ദിയാണ് നായിക. ഋതിക, ലിജേഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബര്‍ ആറിനാണ് തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്തത്.

സമകാലിക രാഷ്ട്രീയവും ജാതിയതയും ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ക്യാമറ കിഷോര്‍ കുമാറാണ്. തേന്മയാണ് ചിത്രത്തിന്റെ സംഗീതം.

പാ രഞ്ജിത്ത് നേരത്തെ നിര്‍മ്മിച്ച പരിയേറും പെരുമാള്‍ മികച്ച വിജയം നേടിയിരുന്നു. രണ്ടാമത് നിര്‍മ്മിച്ച ഗുണ്ട് ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ