എഡിറ്റര്‍
എഡിറ്റര്‍
ഭീകരര്‍ക്ക് സഹായമൊരുക്കുന്നത് സൗദി അവസാനിപ്പിക്കണം: ഹസന്‍ റൂഹാനി
എഡിറ്റര്‍
Wednesday 30th August 2017 1:11pm

തെഹ്‌റാന്‍: യെമനിലും സിറിയയിലും ഇടപെട്ട് തീവ്രവാദികള്‍ക്ക് സഹായമൊരുക്കുന്നത് സൗദി അവസാനിപ്പിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇക്കാരണങ്ങളാലാണ് സൗദിയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടാതിരിക്കുന്നതെന്നും റൂഹാനി പറഞ്ഞു.

പശ്ചിമേഷ്യയില്‍ സ്വാധീനം നേടിയെടുക്കുന്നതിനായി യെമന്‍, ഇറാഖ്, സിറിയ, ലെബനന്‍ രാജ്യങ്ങളില്‍ പരസ്പരം വിമത ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഇറാനും സൗദിയും സ്വീകരിച്ച് പോരുന്നത്.

2014ല്‍ ഇറാന്‍ പിന്തുണയോടെ ഹൂതി വിമതര്‍ യെമനില്‍ അധികാരം പിടിച്ചെടുത്തിരുന്നു. ഇതിന് മറുപടിയായി 2015 മുതല്‍ സൗദിയുടെ നേതൃത്വത്തില്‍ മറ്റ് അറബ് രാഷ്ട്രങ്ങള്‍ യെമനില്‍ സൈനിക നീക്കം ആരംഭിക്കുകയും ചെയ്തിരുന്നു.


Read more: വിവാഹബന്ധം ഒഴിയാന്‍ അമൃതാനന്ദമയി നിര്‍ദേശിച്ചു; ബന്ധം ഒഴിയാന്‍ തയ്യാറാവാതിരുന്ന യുവതിയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം


2014 മുതല്‍ തലസ്ഥാന നഗരിയായ സനാ ഉള്‍പ്പടെയുള്ള യമനിലെ വടക്കന്‍ മേഖലകളെല്ലാം ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ കൈകളിലാണ്.

യെമനില്‍ സംഘര്‍ഷത്തില്‍ പതിനായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ പകുതിയിലധികവും സാധാരണക്കാരാണ്. യു.എന്‍ കണക്കുകളനുസരിച്ച് 2 മില്ല്യണിലധികംപേര്‍ ഇവിടെ അഭയാര്‍ത്ഥികളാക്കപ്പെട്ടിട്ടുണ്ട്.

Advertisement