എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഹൈടെക്ക് കോപ്പിയടി: തിരുവനന്തപുരത്ത് രണ്ട് പേര്‍ കൂടി അറസ്റ്റില്‍
എഡിറ്റര്‍
Saturday 4th November 2017 5:28pm

തിരുവനന്തപുരം: സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഫീര്‍ കരിം കോപ്പിയടിച്ച കേസില്‍ രണ്ടുപേരെ കൂടി പോലീസ്
അറസ്റ്റ് ചെയ്തു.നിയോ അക്കാഡമി മാനേജര്‍ മുഹമ്മദ് ഷഫീഖ് ഖാന്‍, സ്ഥാപന ഉടമ ജംഷാദ് എന്നിവരാണ് അറസ്റ്റിലായത്.
മ്യൂസിയം പൊലീസിന്റെ സഹായത്തോടെ ചെന്നൈയില്‍നിന്നുള്ള അന്വേഷണ സംഘമാണ് മുഹമ്മദിനെ അറസ്റ്റു ചെയ്തത്. ഇരുവരേയും ചോദ്യം ചെയ്യലിനായി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. സ്ഥാപനത്തിലെ കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് പുറമേ കേരള പി.എസ്.സി, ഐ.എസ്.ആര്‍.ഒ ജൂനിയര്‍അസിസ്റ്റന്റ്, തുടങ്ങിയവയിലൂം സഫീര്‍ കരിം ക്രമക്കേട് കാട്ടിയതായി പോലീസ് സംശയിക്കുന്നുണ്ട്. സഫീറിന്റെ ഭാര്യ ജോയ്‌സി ജോയിയില്‍ നിന്ന് ഹൈദരാബാദ് പൊലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ ഈ പരീക്ഷകളുടെ ചോദ്യപേപ്പറുകളുമുണ്ട്.


Also Read ‘ചവറ് വായിച്ച് ഐ.എ.എസ് എടുത്ത സമയത്ത് തെങ്ങിനു തടമെടുത്തിരുന്നേല്‍ നാല് തേങ്ങാ കിട്ടിയേനെ’; വായന അതിരുകടന്ന ശീലമാണെന്ന ശ്രീറാം വെങ്കിട്ടരാമന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയ


സഫീറിന്റെ സഹോദരി ഐ.എസ്.ആര്‍.ഒ ജൂനിയര്‍ അസിസ്റ്റന്റ് പരീക്ഷയില്‍ ജയിച്ചിരുന്നു.ഇതിനെ തുടര്‍ന്ന് ഇവരുടെ ഉത്തരക്കടലാസ് പരീക്ഷാ കണ്‍ട്രോളറോട് ചെന്നൈ പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

ആലുവ സ്വദേശിയായ സഫീര്‍ കരീം. യു.പി.എസ്.സി പരീക്ഷയില്‍ 112ാം റാങ്കുകാരനായിരുന്നു. തുടര്‍ന്ന് സഫീര്‍ ഐ.പി.എസ് തെരഞ്ഞെടുക്കുകയായിരുന്നു. തിരുനെല്‍വേലിയിലെ നാങ്കുനേരിയില്‍ എ.എസ്.പിയായി പ്രൊബേഷന്‍ പിരിയഡിലൂടെ കടന്നു പോകുന്നതിനിടെയാണ് വീണ്ടും ഐ.എ.എസ് നേടുന്നതിനായി സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുന്നത്.

കോപ്പിയടി പിടിക്കപ്പെട്ടതോടെ സഫീര്‍ കരീമിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു.

Advertisement