എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ വിവാദം:പ്രീതി സിന്റയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു
എഡിറ്റര്‍
Wednesday 6th March 2013 4:50pm

ന്യൂദല്‍ഹി:ഐ.പി.എല്‍ അഴിമതിയെ തുടര്‍ന്ന് ബോളിവുഡ് താരം പ്രീതി സിന്റയെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.

ഐ.പി.എല്‍ രണ്ടാം എഡിഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. ഐ.പി.എല്‍ ഫ്രാഞ്ചൈസി കിങ്‌സ് ഇലവന്‍ പഞ്ചാബിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് താരത്തെ നീണ്ട പതിനൊന്നു മണിക്കൂറോളം ചോദ്യം ചെയ്തതായും.

Ads By Google

ലഭിച്ച പണത്തിന്റെ ഉറവിടം  പ്രീതി വെളിപ്പെടുത്തിയതായും ഉദ്യോഗസ്ഥവൃത്തങ്ങള്‍ അറിയിച്ചു. പ്രീതിയുള്‍പ്പെടെ വ്യവസായി മൊഹിത് ബര്‍മന്‍, കരണ്‍ പോള്‍, നെസ് വാഡിയ എന്നിവരും ഫ്രാഞ്ചൈസി ഉടമകളാണ്.

ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് പ്രീതി എന്‍ഫോഴ്‌സമെന്റ് ഓഫീസില്‍ എത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ.പി.എല്‍ രണ്ടാം എഡിഷനില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി ആരോപണമുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാന്‍, മുന്‍ ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍, മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.

Advertisement