എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍; ബാംഗ്ലൂരിനെ നയിക്കാന്‍ കോഹ്‌ലിയില്ല; ഡിവില്ലിയേഴ്‌സോ ?; മറുപടിയുമായി താരം
എഡിറ്റര്‍
Monday 3rd April 2017 8:36pm

 

ബംഗളൂരു: ഐ.പി.എല്‍ പത്താം സീസണിനിറങ്ങുന്നതിന് മുന്നേ പരിക്ക് വേട്ടയാടിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ആരു നയിക്കുമെന്ന ചോദ്യത്തിന് ഉത്തരമെത്തി. കോഹ്‌ലി പരിക്കുമൂലം പിന്‍മാറിയ സാഹചര്യത്തില്‍ ടീമിനെ നയിക്കാനായി താന്‍ ഇന്ത്യയിലെത്തിയതായി മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി.ഡിവില്ലിയേഴ്‌സ് വ്യക്തമാക്കിയിരിക്കുകയാണ്.


Also read വോട്ടിങ് മെഷീന്‍തിരിമറി; 72 മണിക്കൂര്‍ ഞങ്ങള്‍ക്ക് നല്‍കൂ ക്രമക്കേട് ക്യാമറയ്ക്ക് മുന്നില്‍ തെളിയിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് കെജ്‌രിവാള്‍ 


 

ബംഗളൂരുവില്‍ എത്തിയതായാണ് താരത്തിന്റെ ട്വീറ്റെങ്കിലും ഇനി നായകനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തി ഇല്ല എന്നതാണ് വാസ്തവം. കോഹ്‌ലി പരിക്കേറ്റ് പിന്മാറിയതിനാല്‍ ഡിവില്ല്യേഴ്‌സിനെ നായകനായി ടീം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ടൂര്‍ണ്ണമെന്റില്‍ കളിക്കുന്നതിനിടെ താരത്തിന് പരിക്കേറ്റതായും ഐ.പി.എല്ലിന് എത്തുകയില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

 

Image result for de villiers in ipl

 

വാര്‍ത്തകള്‍ ശരിവയ്ക്കും വിധം ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ പുറം വേദനയെത്തുടര്‍ന്ന് കളിക്കുകയും ചെയ്തില്ല. ഇതേ തുടര്‍ന്നാണ് കോഹ്‌ലിക്കും രാഹുലിനും പുറമേ ബാംഗ്ലൂരിനായി എ.ബി.ഡിയും എത്തില്ലെന്ന വാര്‍ത്തകള്‍ പരക്കുന്നത്.

ഏപ്രില്‍ അഞ്ചിനാരംഭിക്കുന്ന പത്താം സീസണില്‍ കെ.എല്‍ രാഹുല്‍ എത്തില്ലെന്ന കാര്യം ഉറപ്പാണെങ്കിലും കോഹ്‌ലി തിരിച്ചെത്തുമോ എന്ന കാര്യം സംശയമാണ്. ഉദ്ഘാടന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് ബാംഗ്ലൂര്‍ നേരിടുക.

Advertisement