എഡിറ്റര്‍
എഡിറ്റര്‍
മാക്‌സ് ഈസ് കിംഗ്: മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ടില്‍ പൂനെയ്‌ക്കെതിരെ പഞ്ചാബിന് ഉജ്ജ്വല വിജയം
എഡിറ്റര്‍
Saturday 8th April 2017 7:30pm

മുംബൈ: സൂപ്പര്‍ ജയന്റസ്‌നെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ഉജ്ജ്വല വിജയം.നായകന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ടു ബാറ്റിംഗാണ് ടീമിന് വിജയം സമ്മാനിച്ചത്. കൃത്യമായ ഇടവേളകളില്‍ കിംഗ്‌സ് ഇലവന്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇമ്രാന്‍ താഹിറിനും സാധിച്ചെങ്കിലും ഒരറ്റത്ത് മാക്‌സ് വെല്‍ കത്തിക്കയറുകയായിരുന്നു.

ഓപ്പണര്‍മാരായ ഹാഷിം അംലയും മനന്‍ വോറയും മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ കത്തിക്കയറും മുമ്പ് എല്ലാവരും പുറത്തായെങ്കിലും മാക്‌സ്‌വെല്‍ കളത്തിലിറങ്ങിയതോടെ ഗതി പഞ്ചാബ് ദിശയിലേക്ക് മാറുകയായിരുന്നു. ഡേവിഡ് മില്ലറും മാക്‌സിന് മികച്ച പിന്തുണയാണ് നല്‍കിയത്. മില്ലറും അവാസന ഓവറുകളില്‍ കത്തിക്കയറുകയായിരുന്നു. മാക്‌സ്‌വെല്‍ 43 ഉം മില്ലര്‍ 29 റണ്‍സും നേടി. അഞ്ച് സിക്‌സറുകളും മാക്‌സിന്റെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെടും.

തുടക്കത്തില്‍ ആതിഥേയര്‍ക്കായിരുന്നു മുന്‍ തൂക്കം. ബിഗ് ഗണ്‍സായ സ്മിത്തിനേയും രഹാനെയും ധോണിയേയുമെല്ലാം അതിവേഗം പാളയത്തിലേക്ക് മടക്കിയയക്കാന്‍ കിംഗ്‌സ് ഇലവന് സാധിച്ചിരുന്നു.


Also Read: ആ വാര്‍ത്ത വായിക്കുമ്പോള്‍ അവളുടെ ഉള്ളു പിടയുന്നുണ്ടായിരുന്നു; പക്ഷെ ഒരിറ്റു കണ്ണീര്‍ പോലും ആ കണ്ണുകളില്‍ നിന്നും പൊഴിഞ്ഞിരുന്നില്ല; സ്വന്തം ഭര്‍ത്താവിന്റെ മരണ വാര്‍ത്ത ബ്രേക്കിംഗ് ന്യൂസ് വായിച്ച് അവതാരക, വീഡിയോ


നേരത്തെ ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്‌സിന്റെ തുടക്കം മികച്ചതായിരുന്നില്ല. ആദ്യ പകുതി പിന്നിടുമ്പോള്‍ സ്‌കോര്‍ മൂന്നു വിക്കറ്റിന് 63 മാത്രമായിരുന്നു. മോശം സ്‌കോറില്‍ ഒതുങ്ങി പോകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അവസാന ഓവറുകളില്‍ സൂപ്പര്‍ ജയന്റസ് ശരിക്കും സൂപ്പറായി.

ബെന്‍ സ്്റ്റോക്ക്‌സിന്റെ അതിവേഗ അര്‍ധ സെഞ്ച്വറിയും മനോജ് തിവാരിയുടെ മികച്ച പിന്തുണയുമായതോടെ രണ്ടാം പകുതിയില്‍ സ്‌കോര്‍ നൂറ് കടന്നു. 23 പന്തില്‍ നിന്നും 40 റണ്‍സായിരുന്നു തിവാരിയുടെ സമ്പാദ്യം. ഇരുവരുടേയും വെടിക്കെട്ട് പൂനെയുടെ സ്‌കോര്‍ അഞ്ചിന് 163 എന്ന് ഭേദപ്പെട്ട നിലയില്‍ എത്തിക്കുകയായിരുന്നു.

Advertisement