എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍; ചെന്നൈയിലെ വേദിയില്‍ മാറ്റമില്ല: ബി.സി.സി.ഐ
എഡിറ്റര്‍
Monday 25th March 2013 1:36pm

മുംബൈ: ചെന്നൈയിലെ ഐ.പി.എല്‍ വേദിയില്‍ മാറ്റമില്ലെന്ന് ബി.സി.സി.ഐ. ചെന്നൈയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാണെന്നും ബി.സി.സി.ഐ അറിയിച്ചു.

തമിഴ് വംശജര്‍ക്കെതിരായ ശ്രീലങ്കന്‍ നടപടികളില്‍ പ്രതിഷേധിച്ച് നിരവധി  പ്രക്ഷോഭങ്ങള്‍ നടന്നു വരുന്നുണ്ട്.

Ads By Google

മത്സരത്തില്‍ ശ്രീലങ്കന്‍ താരങ്ങളും കളിക്കുന്നുണ്ടെന്നും ഇത് പരിഗണിച്ച് ചെന്നൈയിലെ ഐ.പി.എല്‍ ആറാം എഡിഷന്‍ മത്സരവേദി മാറ്റമണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

എന്നാല്‍ ചെന്നൈയിലെ സുരക്ഷാ സംവിധാനങ്ങളില്‍ തൃപ്തരാണെന്നും വേദിയില്‍ മാറ്റമുണ്ടാകില്ലെന്നും, ചെന്നൈയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നതായും  ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുകഌ അറിയിച്ചു.

നിലവില്‍ ഐ.പി.എലിലെ 9 ടീമുകളില്‍ 8 എണ്ണത്തിലും ശ്രീലങ്കന്‍ താരങ്ങളുണ്ട്. പത്ത് മത്സരവും നടക്കുന്നത് ചെന്നൈയിലാണ്.  ഏപ്രില്‍ രണ്ടിന് ദല്‍ഹിയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഐ.പി.എല്‍ 2013 ന്റെ ഉദ്ഘാടനം.

Advertisement