എഡിറ്റര്‍
എഡിറ്റര്‍
ലളിത് മോഡി പാപ്പരെന്ന് ലണ്ടന്‍ കോടതി
എഡിറ്റര്‍
Wednesday 21st March 2012 9:41am

ലണ്ടന്‍: മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡിയെ പാപ്പരായി പ്രഖ്യാപിച്ചു. സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിന് അടയ്ക്കാനുള്ള 65,000 പൗണ്ടിന്റെ ബില്ലുമായി ബന്ധപ്പെട്ട കേസില്‍  ലണ്ടന്‍ കോടതിയാണ് മോഡിയെ പാപ്പരായി പ്രഖ്യാപിച്ചത്.

ലളിത് മോഡിയെ പാപ്പരായി പ്രഖ്യാപിച്ചുള്ള ഉത്തരവ് പുറത്തിറക്കിയിട്ട് ഒരുമാസമായെന്നാണ് ദ ടെലിഗ്രാഫ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ ന്യൂസിലാന്റ് ഓള്‍റൗണ്ടര്‍ ക്രിസ് കയേന്‍സിനൊപ്പം  കോടതി വിധി പ്രതീക്ഷിച്ചിരിക്കെയാണ് ലളിത് മോഡിയെ പാപ്പരായി പ്രഖ്യാപിച്ചുള്ള കോടതി ഉത്തരവ് പുറത്തുവരുന്നത്.

2010ല്‍ ചെയ്തു നല്‍കിയ സേവനങ്ങള്‍ക്കുള്ള പ്രതിഫലമായി ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി സ്ഥാപനമായ പെയ്ജ് ഗ്രൂപ്പിന് മോഡി പണം നല്‍കാനുണ്ടായിരുന്നു.

പബ്ലിസിറ്റി ലഭിക്കാനുള്ള സെക്യൂരിറ്റി കമ്പനിയുടെ ശ്രമമാണ് കേസിന് പിന്നിലെന്നാണ് ലളിത് മോഡി പറയുന്നത്.

‘ തങ്ങള്‍ക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നതില്‍ ദു:ഖമുണ്ട്. പക്ഷെ മോഡിയുടെ കാര്യത്തില്‍ മറ്റൊരു മാര്‍ഗമില്ല. മോഡിക്കും മോഡിയുടെ കുടുംബത്തിനും ഭീഷണിയുണ്ടായിരുന്ന സമയത്ത് ഞങ്ങള്‍ നിരവധി തവണ അദ്ദേഹത്തിന് സുരക്ഷയൊരുക്കി നല്‍കി. ഇതില്‍ നിരവധി തവണ കൃത്യമായി പ്രതിഫലം നല്‍കിയിട്ടില്ല’ സെക്യൂരിറ്റി കമ്പനിയുടെ ചെയര്‍മാന്‍ സ്റ്റുവേര്‍ട്ട് പെയ്ജ് പറഞ്ഞു.

മോഡിയുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലം കാണാത്തതിനെ തുടര്‍ന്നാണ് നിയമനടപടി സ്വീകരിക്കാന്‍ കാരണമെന്നും പെയ്ജ് അറിയിച്ചു.

Malayalam news

Kerala news in English

Advertisement