സൂപ്പര്‍ ഓവറില്‍ ഡല്‍ഹി
ipl 2021
സൂപ്പര്‍ ഓവറില്‍ ഡല്‍ഹി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th April 2021, 11:45 pm

മുംബൈ: ഐ.പി.എല്ലില്‍ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. സൂപ്പര്‍ ഓവറില്‍ എട്ട് റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി  ജയം പിടിക്കുകയായിരുന്നു.

നേരത്തെ നിശ്ചിത ഓവറില്‍ ഇരുടീമുകളും 159 റണ്‍സാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടിയപ്പോള്‍ സണ്‍റൈസേഴ്‌സും 159 റണ്‍സ് നേടി.

ജയസാധ്യതകള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനായി കെയ്ന്‍ വില്യംസണ്‍ നടത്തിയ പ്രകടനം നിര്‍ണായകമായി. ഒരറ്റത്ത് തകര്‍ച്ച നേരിടുമ്പോളും അക്ഷോഭ്യനായി ക്രീസില്‍ നിലയുറപ്പിച്ച വില്യംസണ്‍ 51 പന്തില്‍ 66 റണ്‍സുമായി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു.

അര്‍ധസെഞ്ചുറി നേടിയ പൃഥ്വി ഷായുടെയും 37 റണ്‍സെടുത്ത നായകന്‍ റിഷഭ് പന്തിന്റെയും മികവിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഡല്‍ഹി ക്യാപിറ്റല്‍സിനായി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയത്. പൃഥ്വി ഷാ ആയിരുന്നു കൂടുതല്‍ ആക്രമണകാരി. ഇരുവരും ചേര്‍ന്ന് ബാറ്റിംഗ് പവര്‍പ്ലേയില്‍ 51 റണ്‍സ് അടിച്ചെടുത്തു.

മികച്ച തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളില്‍ വേണ്ട പോലെ റണ്‍സ് ഉയര്‍ത്താന്‍ ഡല്‍ഹിയ്ക്ക് കഴിഞ്ഞില്ല. 34 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും രണ്ട് റണ്‍സ് നേടിയ സ്റ്റോയിനിസും പുറത്താവാതെ നിന്നു.

സണ്‍റൈസേഴ്സിനായി സിദ്ധാര്‍ഥ് കൗള്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റാഷിദ്ഖാന്‍ ഒരു വിക്കറ്റ് നേടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: IPL 2021 Delhi Capitals vs SunRisers Hyderbad