ഐ.പി.എല്‍ ഇന്ത്യയില്‍ തന്നെ; ആദ്യമത്സരം മാര്‍ച്ച് 23 ന്
IPL 2019
ഐ.പി.എല്‍ ഇന്ത്യയില്‍ തന്നെ; ആദ്യമത്സരം മാര്‍ച്ച് 23 ന്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 8th January 2019, 4:45 pm

മുംബൈ: ഐ.പി.എല്ലിന്റെ 12ാം എഡിഷന്‍ ഇന്ത്യയില്‍ തന്നെ നടത്തുമെന്ന് ബി.സി.സി.ഐ. മാര്‍ച്ച് 23 നാണ് മത്സരങ്ങള്‍ തുടങ്ങുക.

നേരത്തെ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഐ.പി.എല്‍ ഇന്ത്യയ്ക്ക് പുറത്ത് സംഘടിപ്പിക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാമെന്നാണ് പ്രാഥമിക ധാരണ.

ALSO READ: ഇന്ത്യന്‍ ഫുട്‌ബോളിന്റെ ജാതകം തിരുത്തി സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍

മേയ് 30 ന് തുടങ്ങുന്ന ലോകകപ്പിന് മുന്‍പ് താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം വേണമെന്നതും മത്സരം മാര്‍ച്ചില്‍ സംഘടിപ്പിക്കുന്നതിന് പ്രേരകമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മത്സരക്രമം സംബന്ധിച്ച മറ്റ് വിവരങ്ങള്‍ താമസിയാതെ തീരുമാനമാകുമെന്നും ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

WATCH THIS VIDEO: