ഐ.പി.എല്‍; രാജസ്ഥാന് ടോസ്, കിങ്സ് ഇലവനെ ബാറ്റിങ്ങിനയച്ചു
IPL 2019
ഐ.പി.എല്‍; രാജസ്ഥാന് ടോസ്, കിങ്സ് ഇലവനെ ബാറ്റിങ്ങിനയച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th March 2019, 7:53 pm

ജയ്പുര്‍: ഐ.പി.എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തിരഞ്ഞെടുത്തു. രാജസ്ഥാനായി മലയാളി താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങും. ജയ്പൂരില്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

ഒരു വര്‍ഷത്തെ വിലക്ക് മാറി തിരിച്ചെത്തിയ സ്റ്റീവ് സ്മിത്തായിരിക്കും മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പാക്കാന്‍ സ്മിത്തിന് ഐ.പി.എല്ലിലെ പ്രകടനം നിര്‍ണായകമാവും. മലയാളി താരം എസ് മിഥുനും രാജസ്ഥാന്‍ ടീമിലുണ്ട്.

ക്രിസ് ഗെയ്ല്‍, കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ആരോണ്‍ ഫിഞ്ച് എന്നിവരുടെ ബാറ്റിങ്ങാണ് പഞ്ചാബിന്റെ കരുത്ത്. ആദ്യ കിരീടത്തിനായി ഇറങ്ങുന്ന പഞ്ചാബിനെ ആര്‍ അശ്വിനാണ് നയിക്കുക.