കോമണ്‍വെല്‍ത്ത് ഗെയിംസ് ബഹിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശം പിന്‍വലിച്ച് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍
Sports News
കോമണ്‍വെല്‍ത്ത് ഗെയിംസ് ബഹിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശം പിന്‍വലിച്ച് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍
ന്യൂസ് ഡെസ്‌ക്
Monday, 30th December 2019, 6:41 pm

ന്യൂദല്‍ഹി: ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍. തിങ്കളാഴ്ച നടന്ന വാര്‍ഷിക ജനറല്‍ മീറ്റിംഗിലാണ് തീരുമാനം.

2022 ല്‍ നടക്കുന്ന കോമ്മണ്‍ വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ യോഗത്തില്‍ തീരുമാനമായി. കോമണ്‍വെല്‍ത്തില്‍ നിന്നും ഷൂട്ടിംഗിനെ ഒഴിവാക്കിയതിനെ തുടര്‍ന്നായിരുന്നു ഐ.ഒ.എ ഗെയിംസ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷൂട്ടിംഗിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് 2022ല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബാത്ര ഈ വര്‍ഷം ആദ്യം കേന്ദ്ര യുവജനകാര്യ കായിക മന്ത്രി കിരണ്‍ റിജ്ജുവിന് കത്തെഴുതിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബര്‍മിംഗ്ഹാമിലെ പ്രധാന ഗെയിംസിന് മുമ്പായി പ്രത്യേക കോമണ്‍വെല്‍ത്ത് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍.ആര്‍.ഐ) നിര്‍ദ്ദേശത്തിനും ഐ.ഒ.എ അംഗീകാരം നല്‍കി.