എഡിറ്റര്‍
എഡിറ്റര്‍
മകന്‍ കെ.എസ്.യുവില്‍ പ്രവര്‍ത്തിക്കുന്നതിന് അവനെ ബാംഗ്ലൂരാക്കി; മാര്‍ക്‌സിസ്റ്റുകാരുടെ തല്ലുകൊള്ളാന്‍ നില്‍ക്കേണ്ടെന്നും പറഞ്ഞിരുന്നെന്ന് ഐ.എന്‍.ടി.യു.സി നേതാവ്
എഡിറ്റര്‍
Monday 30th January 2017 3:58pm

intuc

 

ഏറണാകുളം: മകന്‍ കെ.എസ്.യുവില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കിയിരുന്നെന്ന് ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.പി ഹരിദാസ്. കഴിഞ്ഞദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് രംഗത്തുവന്ന ഏറണാകുളം ലോ കോളജ് വിദ്യാര്‍ഥിയായ വിവേകിന്റെ പിതാവാണ് ഹരിദാസ്.

‘അവനിവിടെ ഏറണാകുളം ലോ കോളജില്‍ അഡ്മിഷന്‍ കിട്ടി. ഞാന്‍ ആദ്യമേ പറഞ്ഞു എന്റെ ജീവിതം മാര്‍ക്‌സിസ്റ്റുകാരുടെ തല്ലുകൊണ്ടും പ്രശ്‌നം കൊണ്ടും ഇങ്ങനെയായി. നിരവധിയാളുടെ തല്ല് ഞാന്‍ കൊണ്ടിട്ടുമുണ്ട്. കൊടുത്തിട്ടുണ്ട്.

അതുകൊണ്ട് നീ ഈ പണിക്കൊന്നും പോകേണ്ട. സ്വസ്ഥമായി പഠിച്ചോളൂ എന്നും പറഞ്ഞിരുന്നു. അതുകൊണ്ട് അവന്‍ അവിടെ യൂണിറ്റില്‍ പോലുമില്ല. കെ.എസ്.യുകാരനായിരുന്നു അവന്‍. പത്താംക്ലാസുവരെ പ്രവര്‍ത്തിച്ചു. അവന് കെ.എസ്.യു കൂടുതലായതുകൊണ്ട് ഞാനവനെ ബാംഗ്ലൂര് കൊണ്ടുപോയി പഠിപ്പിച്ചതാ’ അദ്ദേഹം പറയുന്നു.

ഇനി തന്റെ മകനെ തൊട്ടാല്‍ തിരിച്ചടി കട്ടായമെന്ന ഭീഷണിയും ഹരിദാസ് നല്‍കിയിട്ടുണ്ട്. ഇത് കണ്ണൂരല്ല, ഇത് ഏറണാകുളം ജില്ലയാണ്. ഇത് കോണ്‍ഗ്രസിന്റെ ആസ്ഥാന കേന്ദ്രമാണ്.’ അദ്ദേഹം പറയുന്നു.

തന്റെ മകനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുകയും പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്തില്ലെങ്കില്‍ ശരിയാക്കി കളയുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തുന്നു.

വിനീതിനെതിരായ ആക്രമണത്തിനു പിന്നാലെ കഴിഞ്ഞ ദിവസം എറണാകുളം നഗരത്തില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ മഹാരാജാസ് കോളേജിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

Advertisement