വളര്‍ത്തുമൃഗങ്ങളുടെ സുരക്ഷക്കായി ഇനി
Tech
വളര്‍ത്തുമൃഗങ്ങളുടെ സുരക്ഷക്കായി ഇനി "ഡോഗ് മോഡ്" ഓണാക്കിയാല്‍ മതിയാവും, പുതിയ സംവിധാനവുമായി ടെസ്‌ല
ന്യൂസ് ഡെസ്‌ക്
Monday, 18th February 2019, 8:41 pm

ന്യൂദല്‍ഹി: കാറിനുള്ളില്‍ ഡോഗ് മോഡ് സിസ്റ്റവുമായി ടെസ്‌ല. പ്രിയപ്പെട്ട വളര്‍ത്തു മൃഗത്തെ കാറിനുള്ളില്‍ ഇരുത്തി പുറത്തേക്ക് പോകുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് ടെസ്‌ല പുതിയ സംവിധാനം ഒരുക്കുന്നത്.

വളര്‍ത്തുമൃഗത്തെ വാഹനത്തില്‍ ഇരുത്തിയ ശേഷം ഡോഗ് മോഡിലേക്ക് മാറ്റിയാല്‍ മൃഗങ്ങള്‍ക്ക് യോജിച്ച കാലവസ്ഥ കാറിനുള്ളില്‍ രൂപപ്പെടുന്ന തരത്തിലാണ് ഈ മോഡ് സജീകരിച്ചിരിക്കുന്നത്.

 

ALSO READ: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാക് പ്രതിനിധികള്‍ക്ക് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍

കാറിലെ താപനില ഡാഷ്‌ബോര്‍ഡ് സ്‌ക്രീനില്‍ വ്യക്തമാവുകയും “എന്റെ ഉടമസ്ഥന്‍ പെട്ടെന്ന് തിരിച്ചു വരും, ഭയപ്പെടേണ്ട..എന്ന എഴുത്ത് അതില്‍ തെളിയുകയും ചെയ്യും. ഈ സിസ്റ്റം ഉള്ളതുകൊണ്ട് തന്നെ ഉള്ളില്‍ കിടക്കുന്ന വളര്‍ത്തുമൃഗത്തിന്റെ സുരക്ഷ ഓര്‍ത്ത് പുറത്തുനിന്നുള്ളവര്‍ കാറിന്റെ ഗ്ലാസ് തകര്‍ക്കുമെന്ന ഭയവും വേണ്ട.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചൈല്‍ഡ് മോഡ് സംവിധാനത്തിന്റെ മാതൃകയിലാണ് ഡോഗ് മോഡും വരുന്നത്. ടെസ്‌ലയുടെ എല്ലാ മോഡലുകളിലും ഈ സംവിധാനം ഉടന്‍ ഉണ്ടാവില്ല.