എഡിറ്റര്‍
എഡിറ്റര്‍
ജീവിതത്തോടുള്ള കാഴ്ചപ്പാടുകള്‍ എല്ലാം മാറി; സണ്ണി ലിയോണ്‍ മനസ് തുറക്കുന്നു
എഡിറ്റര്‍
Thursday 7th September 2017 5:47pm

പ്രമുഖ ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേലും പെണ്‍കുട്ടിയെ ദത്തെടുത്ത വാര്‍ത്ത ലോക മാധ്യമങ്ങളില്‍ തന്നെ ഇടം പിടിച്ചിരുന്നു. രണ്ട് വര്‍ഷത്തിലേറെ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് സണ്ണിലിയോണും ഭര്‍ത്താവും ‘നിഷ’ എന്ന കുട്ടിയെ സ്വന്തമാക്കിയത്.

ദത്തെടുക്കലിന്റെ വിവിധ ഘട്ടങ്ങളില്‍ അഭിമുഖീകരിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളും, മകളോടുമൊപ്പമുള്ള ഇപ്പോഴത്തെ ജീവിതത്തെയും കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സണ്ണി ലിയോണ്‍. ദേശീയ മാധ്യമമായ ദ ക്വിന്റിനുവേണ്ടി സുഭാഷ് കെ. ഝാ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം.

നിങ്ങളും ഭര്‍ത്താവ് ഡാനിയേലും ഇപ്പോള്‍ ഒരു ദത്തുകുട്ടിയുടെ രക്ഷകര്‍ത്താക്കളാണ്. എന്തു തോന്നുന്നു ?

വിശ്വസിക്കാന്‍ കഴിയാത്ത സന്തോഷമാണിപ്പോള്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമാണിത്. ഇപ്പോള്‍ നിഷ ഞങ്ങളുടെ വീട്ടില്‍ എത്തിക്കഴിഞ്ഞു. ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഈ ലോകത്തെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയാണവള്‍. എല്ലായിപ്പോഴും ചിരിച്ച് കൊണ്ടും സന്തോഷത്തോടെയും ഇരിക്കുന്നവള്‍. ഞങ്ങളോട് ഏറെ സ്‌നേഹമാണവള്‍ പ്രകടിപ്പിക്കുന്നത്. അവളുടെ രക്ഷകര്‍ത്താക്കള്‍ ആകാന്‍ കഴിഞ്ഞതിലൂടെ ഞങ്ങള്‍ അനുഗ്രഹിതരായിരിക്കുകയാണ്.

• നിഷ എങ്ങിനെയാണ് നിങ്ങളുടെ ജീവതത്തെ മാറ്റിയത്.?

പൂര്‍ണ്ണമായും അവള്‍ എന്റെ ജീവിതം മാറ്റിയിരിക്കുകയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാടെല്ലാം മാറി, ഓരോ നിമിഷവും മികച്ചതായാണ് എനിക്ക് അനുഭവപ്പെടുന്നത്. അവളുടെ ചിരിയേക്കാള്‍ ഞങ്ങള്‍ക്കിപ്പോള്‍ വേറെ സന്തോഷമില്ല. ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണവള്‍.

 

• നിഷയെ പരിചരിക്കാനുള്ള സമയം നിങ്ങളും ഡാനിയേലും എങ്ങിനെയാണ് വേര്‍തിരിച്ചിരിക്കുന്നത് ?

കുടുംബത്തിനായി കഴിയുന്നത്ര നേരം മാറ്റി വെക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. എല്ലാകാര്യങ്ങളും.. അവള്‍ എഴുനേല്‍ക്കുന്നത് മുതല്‍ അവളുടെ ഊണ്, ഉറക്കം, പാര്‍ക്കില്‍ പോകുന്നത്, സ്‌ക്കൂളില്‍പ്പോക്ക് അതെല്ലാമാണ് ഇനി എനിക്ക് പ്രധാനം. ആ സമയങ്ങളില്‍ എന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കും. അവള്‍ക്കായുള്ള ഓരോ നിമിഷവും ഞങ്ങള്‍ പരസ്പരം സഹായിക്കാറുണ്ട്.

• സ്വന്തം കുട്ടിയെ വളര്‍ത്തുന്നതിനു പകരം എന്തുകൊണ്ടാണ് നിങ്ങള്‍ നിഷയെ ദത്തെടുക്കാന്‍ തീരുമാനിച്ചത് ?

എനിക്ക് ചെറുപ്പം മുതലേ ഒരു കുട്ടിയെ ദത്തെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എനിക്കു ചേര്‍ന്ന പങ്കാളിയായി ഡാനിയേല്‍ ജീവിതത്തിലേക്ക് കടന്നു വന്നപ്പോഴാണ് ആ സ്വപ്നം യാഥാര്‍ത്ഥ്യമായത്. അദ്ദേഹത്തിനും ഈ വിഷയത്തില്‍ ഇതേ ചിന്ത തന്നെയായിരുന്നു. ഞങ്ങള്‍ക്കിപ്പോഴും ജോലിചെയ്യുന്ന രക്ഷകര്‍ത്താക്കളായി തന്നെ നില്‍ക്കേണ്ടതുണ്ട്. അവളുടെ ഈ പ്രായത്തില്‍ ഞങ്ങള്‍ തീരുമാനിക്കുന്നതിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകും.

 • മകളുടെ ഭാവിക്കായുള്ള നിങ്ങളുടെ പദ്ധതികള്‍ എന്തൊക്കെയാണ്?

ഇപ്പോഴത്തെ ഞങ്ങളുടെ പ്രധാന ലക്ഷ്യം അവളെ പുതിയ ജീവിതവുമായി പൊരുത്തപ്പെടാന്‍ സഹായിക്കുക എന്നതാണ്. അവള്‍ സ്‌കൂളിലും പോകേണ്ടതുണ്ട്. കാരണം അവള്‍ മിടുക്കിയാണ് പിന്നെ എല്ലാ അവസരങ്ങളോടും അവള്‍ പോരാടേണ്ടതുണ്ട്, മാനസികവും ശാരീരികവുമായയ എല്ലാ കാര്യങ്ങളോടും.

ഡാനിയേലും ഞാനും അവളെ സ്വാതന്ത്ര്യത്തോടെ വളര്‍ത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്, അവള്‍ക്ക് ഡോക്ടര്‍ ആകാണമെങ്കില്‍ അതാകാന്‍, അല്ലെങ്കില്‍ ഒരു താരമാകാന്‍ അതല്ല പ്രസിഡന്റാണ് ആകേണ്ടതെങ്കില്‍ അങ്ങിനെ. ഈ ലോകം അവളുടെതാണ് അവളെ സഹായിക്കുന്നതിനായി ഞാനും ഡാനിയേലും ഇവിടെയുണ്ട്.

 

• നിങ്ങള്‍ നിഷയോടൊത്ത് കഴിയുന്നത് കാണുമ്പോള്‍ നിങ്ങളുടെ മാതാപിതാക്കള്‍ എന്താണ് പറയുന്നത്?

ഞങ്ങള്‍ ഇവളോടൊപ്പം ഇന്ത്യയില്‍ മനോഹരമായ ജീവിതം നയിക്കുമ്പോള്‍ അവരും വളരെയധികം സന്തോഷത്തിലായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

 

• ഇന്ത്യയിലെ ദത്തെടുക്കല്‍ പ്രക്രിയ എത്രത്തോളം ദുഷ്‌കരമാണ്. ഈ പ്രക്രിയ എളുപ്പമുള്ളതായാല്‍ കൂടുതല്‍പ്പേര്‍ ദത്തെടുക്കാന്‍ തയ്യാറാകുമെന്ന് കരുതുന്നുണ്ടോ ?

ഇതൊരിക്കൊലും എളുപ്പമുള്ള പ്രക്രിയയായിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കുറച്ച് പ്രയാസമുള്ള കാര്യം തന്നെയാണിത്. ഈ കുട്ടികള്‍ക്ക് അവരുടെ നല്ല ഭാവിക്കായി നല്ല രക്ഷകര്‍ത്താക്കളും വീടുകളും ആവശ്യമാണ്. ഞങ്ങള്‍ കഠിനമായ പ്രക്രിയയിലൂടെയാണ് കടന്നു വന്നത്. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെയും യു.എസ് ഗവണ്‍മെന്റിന്റെയും അനുമതിക്കായി അഭിമുഖങ്ങളും, പേപ്പര്‍ വര്‍ക്കുകളും ചെയ്യേണ്ടി വന്നു.

ഇപ്പോഴും ഞങ്ങള്‍ പലവിധത്തിലുള്ള രേഖകള്‍ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. അനാഥാലയത്തിന്റെയും സര്‍ക്കാരിന്റെയും പലവിധത്തിലുള്ള കൂടിക്കാഴ്ചകള്‍. ഇന്ത്യന്‍ നിയമങ്ങള്‍ ഇക്കാര്യത്തില്‍ വളരെ ശ്രദ്ധയോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നത് എനിക്ക് ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ്.

• അപ്പോള്‍ എല്ലാ പരിശ്രമങ്ങളും ഫലം കണ്ടു എന്നാണോ?

നിഷയുടെ സന്തോഷവും സുരക്ഷയുമാണ് എനിക്ക് പ്രധാനം. എനിക്കറിയാം ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ഇപ്പോഴും അനാഥാലയങ്ങളില്‍ കഴിയുന്നുണ്ട്. സര്‍ക്കാര്‍ ഈ കുട്ടികള്‍ക്ക് രക്ഷകര്‍ത്താക്കളെ കണ്ടെത്താന്‍ കഴിയുന്നത്ര വേഗത്തില്‍ ശ്രമിക്കുന്നുമുണ്ടെന്ന്.

കടപ്പാട്: ദ ക്വിന്റ്

Advertisement