Administrator
Administrator
കാ­ശ്­മീര്‍: സൈ­നി­ക അതി­ക്ര­മം കാ­ണാ­തെ പോ­കുന്നു
Administrator
Friday 2nd July 2010 4:23pm

മെ­ഹ്ബൂ­ബ മു­ഫ്­തി­യു­മാ­യി അ­ഭി­മുഖം

ര­ണ്ട് യു­വാ­ക്കള്‍ സൈ­ന്യ­ത്തി­ന്റെ വെ­ടി­യേ­റ്റ് മ­രി­ച്ച­തി­നെ തു­ടര്‍ന്ന് ക­ാ­ശ്­മീര്‍ താ­ഴ് വ­ര­യില്‍ ഉ­ട­ലെ­ടു­ത്ത സം­ഘര്‍­ഷം ഇ­നിയും അ­വ­സാ­നി­ച്ചി­ട്ടില്ല. പോ­ലീസും ജ­ന­ങ്ങളും തെ­രു­വില്‍ ഏ­റ്റു­മു­ട്ടു­ന്ന അ­വ­സ്ഥ­യാ­ണു­ള്ള­ത്. പ്ര­തി­ഷേ­ധ­ക്കാര്‍­ക്കെ­തി­രെ സൈന്യം ന­ടത്തി­യ വെ­ടി­വെ­പ്പില്‍ വീണ്ടും നി­രവ­ധി പേര്‍ മ­ര­ണ­മ­ടഞ്ഞു. മ­നു­ഷ്യാ­വകാ­ശ ലം­ഘ­ന­ങ്ങള്‍ താ­ഴ്‌വ­ര­യില്‍ സൃ­ഷ്ടി­ക്കു­ന്ന അ­സ്വാ­ര­സ്യ­ങ്ങള്‍­ക്ക് വലി­യ വി­ല കൊ­ടു­ക്കേ­ണ്ടി വ­രു­മെ­ന്നാ­ണ് ച­രിത്രം ന­മ്മോ­ട് പ­റ­യു­ന്നത്. കാ­ശ്­മീര്‍ അ­സ്വ­സ്ഥ­മാ­യി­രി­ക്കേണ്ട­ത് പ­ല­രു­ടെ­യും ആ­വ­ശ്യ­മാ­ണെ­ന്ന­താ­ണ് അ­തി­ന് കാ­രണം.

കാ­ശ്­മീര്‍ സം­ഘര്‍­ഷ­ത്തെ­ക്കു­റി­ച്ച് പീ­പ്പിള്‍­സ് ഡെ­മോ­ക്രാ­റ്റി­ക് പാര്‍­ട്ടി നേ­താ­വ് മെ­ഹ്­ബൂ­ബാ മു­ഫ്­തി റ­ഡി­ഫ് ഡോ­ട് കോം പ്ര­തി­നിധി ഓം­കാര്‍ സി­ങു­മാ­യി ന­ടത്തി­യ അ­ഭി­മുഖം

കാ­ശ്­മീ­രില്‍ ഇ­പ്പോള്‍ ന­ട­ക്കു­ന്ന അ­ക്ര­മ­ങ്ങള്‍­ക്ക് താ­ങ്ക­ളു­ടെ പാര്‍­ട്ടി സാ­മ്പത്തി­ക സ­ഹാ­യം നല്‍­കു­ന്നു­വെ­ന്ന ആ­രോ­പണ­ത്തെ എ­ങ്ങി­നെ കാ­ണു­ന്നു?.

ഇ­ത് വാ­സ്­ത­വ വി­രു­ദ്ധ­വും തെ­റ്റാ­യ­തുമാ­യ പ്ര­ചാ­ര­ണ­മാണ്. ആ­രോ­പ­ണ­മു­ന്ന­യി­ക്കു­ന്ന­വര്‍ ചെ­യ്തു­കൊ­ണ്ടി­രി­ക്കുന്ന­ത് എ­ന്താ­ണെ­ന്ന് അ­വര്‍ സ്വ­യം ചി­ന്തി­ക്ക­ട്ടെ. ഞ­ങ്ങള്‍ അ­ധി­കാ­ര­ത്തി­ലി­രു­ന്ന­പ്പോള്‍ താ­ഴ് വ­ര­യി­ലെ സം­ഘര്‍­ഷാ­വ­സ്ഥ വന്‍­തോ­തില്‍ കു­റ­ഞ്ഞി­രുന്നു.

താ­ങ്ക­ളു­ടെ പാര്‍­ട്ടി­യല്ല അ­ക്ര­മ­ത്തി­ന് പി­ന്നി­ലെ­ങ്കില്‍ ആ­രാ­ണ് അ­തി­ന് ഉ­ത്ത­ര­വാ­ദി?. പി­ന്നില്‍ ല­ഷ്­കര്‍ ഇ ത്വ­യ്­ബയാണോ?. ആ­ഭ്യ­ന്ത­ര­മന്ത്രി പി ചി­ദംബ­രം ല­ഷ്­ക­റി­നെ­യാ­ണ് സൂ­ചി­പ്പി­ച്ച­ത്.

അ­ക്ര­മ­ത്തി­ന് പി­ന്നില്‍ ല­ഷ്­കര്‍ ഇ­ത്വ­യ്­ബയാണോ അല്ലയോ എ­ന്ന് പ­റയു­ക പ്ര­യാ­സ­മാണ്. സം­സ്ഥാന­ത്ത് തീ­വ്ര­വാ­ദ­പ്ര­വര്‍ത്ത­നം ഏ­റെ­ക്കു­റെ അ­വ­സാ­നി­ച്ചി­രുന്നു. എ­ന്നാല്‍ കാ­ശ്­മീ­രി­ക­ളു­ടെ പ്ര­തി­ഷേ­ധ­ത്തി­ന്റെ തീ­യില്‍ എ­ണ്ണ­യൊ­ഴി­ക്കു­ന്ന നി­ല­പാ­ടു­ക­ളാ­ണ് കേ­ന്ദ്ര സേ­ന­യു­ടെ ഭാഗ­ത്തു നി­ന്നു­ണ്ടാ­കു­ന്നത്. പ്ര­ത്യേ­കിച്ചും സി ആര്‍ പി എ­ഫി­ന്റെ ഭാഗ­ത്തു നി­ന്നും.

പി ചി­ദംബ­രം പ്ര­സ്­താ­വ­ന­യി­റ­ക്കി­യിട്ടും നി­ര­പ­രാ­ധി­കള്‍ കാ­ശ്­മീ­രില്‍ കൊല്ല­പ്പെ­ടു­ക­യാണ്. വര്‍­ധി­ച്ചു­വ­രു­ന്ന മ­നു­ഷ്യാ­വകാ­ശ ധ്വം­സ­ന­ത്തി­നെ­തി­രെ­യാ­ണ് ജ­ന­ങ്ങള്‍ പ്ര­തി­ക­രി­ക്കു­ന്ന­ത്.

കാ­ശ്­മീ­രി യു­വാ­ക്കള്‍ പോ­ലീ­സു­കാ­രെ തല്ലു­ന്നതും നി­ങ്ങള്‍ കാ­ണാ­തെ പോ­ക­രു­ത്.

അ­താ­ണ് പ്ര­ശ്‌­നം. മാ­ധ്യ­മ­ങ്ങള്‍ എ­പ്പോ­ഴും കാ­ശ്­മീ­രി­കള്‍ പോ­ലീ­സി­നെ തല്ലുന്ന ഫോട്ടോ മാ­ത്ര­മേ പ്ര­സി­ദ്ധീ­ക­രി­ക്കു­ന്നു­ള്ളൂ. സൈ­ന്യ­ത്തി­ന്റെ ഭാ­ഗ­ത്ത് നി­ന്നു­ണ്ടാ­വു­ന്ന മ­നു­ഷ്യാ­വകാ­ശ ധ്വം­സ­ന­ങ്ങള്‍ അ­വര്‍ കാ­ണു­ന്നില്ല.

ക്രിക്ക­റ്റ് ക­ളിച്ചു­കൊ­ണ്ടി­രി­ക്കു­ന്ന കു­ട്ടിക­ളെ സുര­ക്ഷാ ഉ­ദ്യാ­ഗ­സ്ഥര്‍ മര്‍­ദി­ക്കു­ന്ന­ ചിത്രം മാ­ധ്യ­മ­ങ്ങള്‍ ഉ­യര്‍­ത്തി­ക്കാ­ട്ടു­ന്നില്ല. ഇ­ത് മാ­ധ്യ­മ­ങ്ങ­ളെ ബാ­ധി­ച്ച രോ­ഗ­മാണ്.

ഒ­മര്‍ അ­ബ്ദുല്ല­യു­ടെ ഭര­ണം പ­രാ­ജ­യ­മാ­ണെ­ന്നാ­ണോ പ­റ­യു­ന്ന­ത്?.

എന്ത്‌­കൊ­ണ്ട് ഒ­മര്‍ അ­ബ്ദുല്ല­യു­ടെ പേ­ര് മാത്രം?. കേ­ന്ദ്ര, സംസ്ഥാ­ന സര്‍­ക്കാ­റു­കള്‍ ഇ­തി­ന് ഉ­ത്ത­ര­വാ­ദി­ക­ളാണ്. പ്ര­ശ്‌­നം പ­രി­ഹ­രി­ക്കാന്‍ സ­മാ­ധാ­ന­പ­രമാ­യ നി­ല­പാ­ടു­കള്‍ എ­ടു­ക്കേ­ണ്ട­തി­ന് പക­രം പ­രു­ക്കന്‍ നി­ല­പാ­ടു­ക­ളാ­ണ് കൈ­ക്കൊ­ള്ളു­ന്ന­ത്.

പ്ര­ധാ­ന­മ­ന്ത്രി­യു­ടെ കാ­ശ്­മീര്‍ സ­ന്ദര്‍ശ­നം കൊ­ണ്ട് ഒ­രു ഉ­പ­കാ­ര­വു­മു­ണ്ടാ­യി­ല്ലെ­ന്നാണോ നി­ങ്ങള്‍ പ­റ­യു­ന്ന­ത്?.

പ്ര­ധാ­ന­മന്ത്രി താ­ഴ്‌വ­ര­യില്‍ എ­ത്തി­യ­പ്പോള്‍ കര്‍­ഫ്യൂ­വി­ന് സ­മാ­ന­മാ­യ സ്ഥി­തി­യാ­യി­രു­ന്നു കാ­ശ്­മീ­രില്‍. ആര്‍ക്കും അ­വ­രു­ടെ വീ­ട്ടില്‍ നി­ന്ന് പു­റ­ത്തി­റ­ങ്ങാന്‍ ക­ഴി­യാ­ത്ത സ്ഥിതി. അ­ദ്ദേ­ഹം വന്നു, പ്ര­സം­ഗിച്ചു, തി­രി­ച്ചു പോ­യി.

സം­സ്ഥാ­ന­ത്തി­ന് വേ­ണ്ടി എ­ന്തെ­ങ്കലും പ്ര­ഖ്യാപ­നം പ്ര­ധാ­ന­മ­ന്ത്രി­യു­ടെ ഭാഗ­ത്ത് നി­ന്നു­ണ്ടാ­വു­മെ­ന്നാ­ണ് ഞ­ങ്ങള്‍ ക­രു­തി­യത്. എ­ന്നാല്‍ അ­ത് സം­ഭ­വി­ച്ചില്ല.

താ­ങ്ക­ളു­ടെ പി­താ­വ് മു­ഫ്­തി മു­ഹമ്മ­ദ് സ­ഈ­ദ് മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന­പ്പോള്‍ കാ­ശ്­മീ­രില്‍ പ്ര­ശ്‌ന­ങ്ങ­ളൊ­ന്നു­മു­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നാ­ണോ പ­റ­യുന്ന­ത്?.

അ­ദ്ദേ­ഹം മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന­പ്പോള്‍ പ്ര­ശ്‌­നം വള­രെ കു­റ­വാ­യി­രുന്നു. ഇ­ത് രേ­ഖ­കള്‍ പരി­ശോ­ധി­ച്ചാല്‍ വ്യ­ക്ത­മാ­കും. സം­സ്ഥാന­ത്തെ ജ­ന­ങ്ങ­ളു­ടെ മു­റി­വു­കള്‍ ഉ­ണ­ക്കാന്‍ അ­ന്ന് ക­ഴി­ഞ്ഞി­രുന്നു. മ­നു­ഷ്യാ­വ­കാ­ശ ലം­ഘ­നങ്ങ­ളെ കര്‍­ശ­ന­മാ­യി കൈ­കാര്യം ചെ­യ്യാന്‍ ക­ഴി­ഞ്ഞി­രു­ന്നു.

Advertisement