എഡിറ്റര്‍
എഡിറ്റര്‍
പശുവിന്റെ ശരീരാവശിഷ്ടങ്ങള്‍ കനാലില്‍ ഒഴുകിയതിന്റെ പേരില്‍ വര്‍ഗീയ സംഘര്‍ഷം ; ബീഹാറില്‍ 7 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു
എഡിറ്റര്‍
Tuesday 5th September 2017 3:57pm

 

പാറ്റ്‌ന: പശുവിന്റെ ശരീരഭാഗങ്ങള്‍ കനാലില്‍ ഒഴുകിയതിന്റെ പേരിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ബീഹാറില്‍ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി. മധേപുര ജില്ലയില്‍ തിങ്കോന്‍വന്‍ എന്ന സ്ഥലത്താണ് മൃഗത്തിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടിരുന്നത്.

മധേപുര, സുപാല്‍, പുര്‍ണിയ, അരാരിയ, കിഷന്‍ഗഞ്ച്, കഠിഹാര്‍ എന്നിവിടങ്ങളിലാണ് നെറ്റ് സംവിധാനം റദ്ദാക്കിയത്.

കഴിഞ്ഞ ദിവസമാണ് പശുവിന്റെ ശരീരവശിഷ്ടങ്ങള്‍ കനാലില്‍ കണ്ടെത്തിയിരുന്നത്. ഇതേ തുടര്‍ന്ന് ഗോസംരക്ഷകരും ചില നാട്ടുകാരും ചേര്‍ന്ന് സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് ജീപ്പ് കനാലിലേക്ക് തള്ളിയിടുകയും ചെയ്തു.


Read more:  ഞാന്‍ പരാജയമാണെന്നാണ് താങ്കള്‍ കരുതുന്നതെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ തന്നെ വെച്ചോ; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി രാജീവ് പ്രതാപ് റൂഡി


അതേ സമയം തിരിച്ചറിയാത്ത വ്യക്തികളുടെ പേരില്‍ പശുസംരക്ഷണ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

വെള്ളപ്പൊക്കത്തില്‍ ചത്ത പശുക്കളുടെ ശരീരഭാഗങ്ങളാണ് ഇവയെന്നും കരുതുന്നുണ്ട്. ബീഹാറില്‍ അടുത്തിടെയായി 38 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചിരുന്നു.

പശുവിന്റെ പേരില്‍ ബീഹാറിലെ അരാരിയയിലും ഭോജ്പൂര്‍ ജില്ലയിലും കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു.

Advertisement