എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തെ പണപ്പെരുപ്പനിരക്കില്‍ നേരിയ വര്‍ദ്ധനവ്
എഡിറ്റര്‍
Monday 15th October 2012 9:21am

ന്യൂദല്‍ഹി: രാജ്യത്തെ പണപ്പെരുപ്പനിരക്ക് ഗണ്യമായി ഉയര്‍ന്ന് 7.8 ല്‍ എത്തി. കഴിഞ്ഞ സെപ്തംബറിലാണ് പണപ്പെരുപ്പം ഉയര്‍ന്നത്. ഇന്ധനവില വര്‍ധന ഉള്‍പ്പെടെയുള്ള നയപരമായ തീരുമാനങ്ങളാണ് പണപ്പെരുപ്പത്തെ സ്വാധീനിച്ചതെന്ന് വിമര്‍ശനമുയരുന്നുണ്ട്.

Ads By Google

മൊത്ത വില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 7.7 ശതമാനത്തിലേക്ക് ഉയരുമെന്നായിരുന്നു മുമ്പുണ്ടായിരുന്ന പ്രവചനങ്ങള്‍. പണപ്പെരുപ്പനിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പലിശനിരക്കുകള്‍ കുറയ്ക്കണമെന്ന ആവശ്യം റിസര്‍വ്വ് ബാങ്ക് പിന്നെയും തള്ളാനിടയുണ്ട് എന്നാണ് സൂചന.

രാജ്യത്തിന്റെ സാമ്പത്തിക നില കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ നേരിയ വളര്‍ച്ച പ്രാപിക്കുന്നുണ്ട്. എന്നാല്‍ ലോകവിപണിയില്‍ ഉണ്ടായ തകര്‍ച്ചയാണ് വ്യാവസായിക രംഗത്തെ പുരോഗതിയെ മാസങ്ങളായി തളച്ചിടുന്നതെന്നും അഭിപ്രായമുണ്ട്.

Advertisement