ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Health Tips
പുരുഷന്‍മാരിലെ വന്ധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ന്യൂസ് ഡെസ്‌ക്
Tuesday 18th September 2018 4:23pm

ദമ്പതികള്‍ക്കിടയിലെ വന്ധ്യത പ്രശ്‌നങ്ങള്‍ ഇന്ന് വര്‍ധിച്ച് വരികയാണ്. സ്ത്രീയ്ക്കും പുരുഷനും ഒരുപോലെയുണ്ടാകാന്‍ സാധ്യതയുള്ള രോഗമാണിത്.

ആരോഗ്യമുള്ള ബീജങ്ങളില്ലാത്തതും, ലൈംഗികശേഷിക്കുറവും കാരണം സമ്മര്‍ദ്ദത്തിലാകുന്ന പുരുഷന്‍മാര്‍ ഇന്ന് ഏറെയാണ്. സ്‌ട്രെസ്സും ചിലപ്പോള്‍ പാരമ്പര്യരോഗങ്ങള്‍ വരെ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.

പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ടവ

1. വൃഷണങ്ങളില്‍ ചൂട് കൂടുന്നത് ബീജോല്‍പ്പാദനത്തിന് തടസ്സമാകുന്നു. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുക.

2. അയഞ്ഞ അടിവസ്ത്രങ്ങള്‍ ചൂട് കുറയ്ക്കുന്നു. അത്തരം വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുക.

3. പുരുഷ ഹോര്‍മോണ്‍ ഉല്‍പ്പാദനം കുറയുന്നതാണ്
വന്ധ്യതയുണ്ടാകാന്‍ കാരണം. ഈ സാഹചര്യത്തില്‍ ഹോര്‍മോണ്‍ കുത്തിവെച്ച് പരിഹാരം കാണാവുന്നതാണ്.


ALSO READ: ഓറല്‍ സെക്‌സിലേര്‍പ്പെടുന്നവരാണോ നിങ്ങള്‍? ഈ ഗുണങ്ങളുണ്ടാകുമെന്ന് പഠനങ്ങള്‍


ഇത് കൂടാതെ സെക്‌സിലേര്‍പ്പെടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വന്ധ്യത ഒഴിവാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

1. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉപയോഗിക്കുന്ന ലൂബ്രിക്കന്റുകള്‍ ബീജോല്‍പ്പാദനത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

2. അമിത ടെന്‍ഷനും സ്‌ട്രെസ്സും ഒഴിവാക്കി മാത്രം ലൈംഗിക ബന്ധത്തിലേര്‍പ്പെടുക.

3. സെക്‌സിനുമുമ്പ് മദ്യപിക്കുന്ന സ്വഭാവം ഒഴിവാക്കുക. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മദ്യം ദോഷകരമായി ബാധിക്കുന്നതിനാല്‍ പുരുഷ വന്ധ്യത സൃഷ്ടിക്കാനും ഇത് കാരണമാകുന്നു.

4. അമിതവണ്ണം പുരുഷ വന്ധ്യതയ്ക്ക് കാരണമാകുന്നതിനാല്‍ കൃത്യമായ വ്യായാമം ചെയ്യുന്നതും ശരീരത്തില്‍ രക്തചക്രമണം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും സ്ഥിരമാക്കുക

Advertisement