ജനിച്ചത് പെണ്‍കുട്ടി; അങ്കമാലിയില്‍ 54 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച് പിതാവ്
Kerala News
ജനിച്ചത് പെണ്‍കുട്ടി; അങ്കമാലിയില്‍ 54 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച് പിതാവ്
ന്യൂസ് ഡെസ്‌ക്
Saturday, 20th June 2020, 10:21 pm

കൊച്ചി: ജനിച്ചത് പെണ്‍കുട്ടിയായതിനാല്‍ നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ച് പിതാവ്. അങ്കമാലിയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ഷൈജു തോമസാണ് 54 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചത്. ഇയാളെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞിനെ ഇയാള്‍ തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞുമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുഞ്ഞിന്റെ തലച്ചോറില്‍ രക്തസ്രാവവും നീര്‍ക്കെട്ടുമുണ്ട്. കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതിതീവ്ര പരിചരണവിഭാഗത്തിലാണ് കുഞ്ഞിനെ നിലവില്‍ ചികിത്സിക്കുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഷൈജു കുഞ്ഞിനെ ഉപദ്രവിച്ചത്. ഭാര്യയുടെ കയ്യില്‍നിന്നും കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. രണ്ട് പ്രാവശ്യം തലക്കടിക്കുകയും വലിച്ചെറിയുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ