എഡിറ്റര്‍
എഡിറ്റര്‍
ഇന്‍ഡക്ഷന്‍ അടുപ്പുകളുടെ സേവന നികുതി വര്‍ധിപ്പിക്കണം: കെ.എസ്.ഇ.ബി
എഡിറ്റര്‍
Saturday 6th October 2012 10:04am

കൊച്ചി: പാചകവാതകക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ഇന്‍ഡക്ഷന്‍ അടുപ്പുകളുടെ ഉപഭോഗത്തില്‍ വന്‍ വര്‍ധന. ഇതിനിടെ വൈദ്യുതി ഉപയോഗം കൂടുന്നത് തടയാന്‍ ഇന്‍ഡക്ഷന്‍ അടുപ്പുകളുടെ സേവന നികുതി വര്‍ധിപ്പിക്കണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം.

Ads By Google

വിപണിയില്‍ വന്‍ ഡിമാന്റാണ് ഇന്‍ഡക്ഷന്‍ അടുപ്പുകള്‍ക്ക്. വൈദ്യുതി ഉപഭോഗത്തിലെ പീക്ക് ലോഡ് സമയം പോലും ഇപ്പോള്‍ മാറുകയാണ്. വൈകിട്ട് ആറു മുതല്‍ 10 വരെയുള്ളതിനേക്കാള്‍ അധികമാണ് പുലര്‍ച്ചെ 5.30 മുതല്‍ 9 വരെയുള്ള വൈദ്യുത ഉപഭോഗം.

പാചകവാതക വില കുതിച്ചു കയറിയ ഈ കാലത്ത് ഇന്‍ഡക്ഷന്‍ അടുപ്പുകളില്ലാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഓരോ കുടുംബവും.

സബ്‌സിഡി സിലിണ്ടറുകള്‍ വര്‍ഷത്തില്‍ ആറായി ചുരുങ്ങുമെന്ന പ്രഖ്യാപനം വന്നതോടെ ഗ്യാസടുപ്പുകളുടെ സ്ഥാനം അടുക്കളയില്‍ നിന്നും മാറി. വൈദ്യുതി നിരക്ക് ഭയന്ന് കുറഞ്ഞ തോതില്‍ ഉപയോഗിച്ചിരുന്ന ഇന്‍ഡക്ഷന്‍ അടുപ്പുകളാണ് അടുക്കളകളെ കീഴടക്കുന്നത്.

Advertisement