64ാം പിറന്നാളില്‍ ഇന്ദ്രന്‍സ്; ആഘോഷമാക്കി സ്റ്റേഷന്‍ 5 ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍
Malayalam Cinema
64ാം പിറന്നാളില്‍ ഇന്ദ്രന്‍സ്; ആഘോഷമാക്കി സ്റ്റേഷന്‍ 5 ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th March 2020, 10:49 pm

അഗളി: 64 ാം പിറന്നാളിന്റെ നിറവിലാണ് നടന്‍ ഇന്ദ്രന്‍സ്. സ്റ്റേഷന്‍ 5 എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇത്തവണ ഇന്ദ്രന്‍സിന്റെ പിറന്നാള്‍ ആഘോഷം.

പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്യുന്ന ‘ സ്റ്റേഷന്‍-5’ എന്ന ചിത്രത്തിന്റെ അഗളിയിലുള്ള ലോക്കേഷനിലായിരുന്നു കേക്ക് മുറിച്ചുള്ള ആഘോഷം.മാപ് ഫിലിം ഫാക്ടറി നിര്‍മ്മിക്കുന്ന ‘സ്റ്റേഷന്‍-5’ ന്റെ തിരക്കഥയും ഛായാഗ്രഹണവും പ്രതാപ് നായരാണ് നിര്‍വഹിക്കുന്നത്.

പ്രയാണ്‍, പ്രിയംവദ, അനൂപ് ചന്ദ്രന്‍, ഐ.എം.വിജയന്‍, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിനോദ് കോവൂര്‍, കണ്ണന്‍ പട്ടാമ്പി, ജ്യോതി ചന്ദ്രന്‍, ദിവ്യനീ, ശിവന്‍, കുഷ്ണന്‍കുട്ടി നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

.റഫീഖ് അഹമ്മദ്,ഹരിലാല്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് കാനത്തൂര്‍ ആണം ഈണം പകരുന്നത്. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് മനോജ് കണ്ണോത്താണ്.