ചെറിയ ചിത്രങ്ങൾക്ക് സ്പേസ് പോലും കൊടുക്കുന്നില്ല; പാവപ്പെട്ടവന്റെ സിനിമയെ കാലുമടക്കി അടിക്കും: ഇന്ദ്രൻസ്
Entertainment
ചെറിയ ചിത്രങ്ങൾക്ക് സ്പേസ് പോലും കൊടുക്കുന്നില്ല; പാവപ്പെട്ടവന്റെ സിനിമയെ കാലുമടക്കി അടിക്കും: ഇന്ദ്രൻസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st June 2023, 9:01 pm

ചെറിയ സിനിമകൾക്കൊന്നും സ്പേസ് കൊടുക്കുന്നില്ലെന്ന് നടൻ ഇന്ദ്രൻസ്. പണ്ട് സിനിമകൾ റിലീസ് ചെയ്യുമ്പോൾ അലങ്കാരങ്ങളോട് കൂടി തിയേറ്ററിൽ പ്രൊമോഷൻ നടക്കുമായിരുന്നനും ഇന്ന് ചെറിയ സിനിമകളെ കാലുമടക്കി അടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടൻ സുധീർ കരമനയും അഭിമുഖത്തിൽ പങ്കെടുത്തു.

‘ചില സിനിമകൾ കാണാൻ തിയേറ്ററിൽ പോകുമ്പോൾ അത് അവിടെ കാണില്ല, അത് അവിടുന്ന് നിന്ന് പോയിട്ടുണ്ടാകും. ചിലപ്പോൾ പറയും പതിനൊന്ന് മണിക്കാണെന്ന്, അല്ലെങ്കിൽ പറയും നാളെ ആറുമണിക്ക് ശേഷമേ ഒള്ളു എന്നൊക്കെ,’ ഇന്ദ്രൻസ് പറഞ്ഞു.

ചില സിനിമകൾ ഇറങ്ങുന്നത് അറിയാറില്ലെന്നും അത് തിയേറ്ററിൽ കുറച്ച് ദിവസം തിയേറ്ററിൽ ഓടിയാലാണ് അറിയുന്നതെന്നും സുധീർ കരമന പറഞ്ഞു.

ചില സിനിമകൾ ഒന്നും ആരും അറിയാറില്ല, രണ്ടുദിവസം ഒക്കെ തിയേറ്ററിൽ ഓടിയതിന് ശേഷമാണ് അതിന്റെ ഒക്കെ പേരുകൾ കേൾക്കുന്നത്. അതിനൊക്ക ഒരു സ്പേസ് കൊടുക്കണം, ‘ സുധീർ കരമന പറഞ്ഞു.

‘ചെറിയ സിനിമകൾക്ക് ഒരു സ്പേസ് കൊടുത്താൽ മതി. തിയേറ്ററുകാർക്ക് പണം ഒന്നും നഷ്ടപ്പെടണ്ട. പ്രൊഡ്യൂസർ അവർക്ക് പണം നൽകിയേക്കും. അതിന് കുറച്ച്‌ ദിവസം എങ്കിലും സമയം കൊടുക്കണ്ടേ. പണ്ടൊക്കെ സിനിമകൾ ഹിറ്റായാൽ തിയേറ്ററിൽ വാഴക്കുലയൊക്കെ വെച്ച് അലങ്കരിച്ച് ആഘോഷങ്ങൾ ഒക്കെ നടക്കും. അങ്ങനെ ചെയ്യാൻ പോലും ഇന്ന് പറ്റുന്നില്ല. ഇപ്പൊ ഒൻപത് സിനിമയാണ് ഒരു ദിവസം കളിക്കുന്നത്, ഇന്റെർവെല്ലിന് ഒരു സിനിമ അതിന് ശേഷം ഒരു സിനിമ അങ്ങനെയൊക്കെയാണ്. ചെറിയ പടങ്ങൾക്ക് സ്പേസ് കൊടുക്കുന്നില്ല. പാവപ്പെട്ടവന്റെ സിനിമയെ കാലുമടക്കി അടിക്കും, ‘ ഇന്ദ്രൻസ് പറഞ്ഞു.

രാജസേനൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഞാനും പിന്നെ ഞാനും എന്ന ചിത്രമാണ് ഇന്ദ്രൻസിന്റെ ഏറ്റവും പുതിയ ചിത്രം. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തും.

Content Highlights: Indrans on Cinema release