'മമ്മൂക്കയെ പറ്റിച്ചതല്ല എനിക്ക് രക്ഷപ്പെടാന്‍ വേണ്ടി ചെയ്തതാ'; മമ്മൂട്ടിയെ പറ്റിച്ച കഥ പറഞ്ഞ് ഇന്ദ്രന്‍സ്
Film News
'മമ്മൂക്കയെ പറ്റിച്ചതല്ല എനിക്ക് രക്ഷപ്പെടാന്‍ വേണ്ടി ചെയ്തതാ'; മമ്മൂട്ടിയെ പറ്റിച്ച കഥ പറഞ്ഞ് ഇന്ദ്രന്‍സ്
ന്യൂസ് ഡെസ്‌ക്
Wednesday, 16th September 2020, 8:04 am

മമ്മൂട്ടിയെ പറ്റിച്ച കഥ പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്. 1983ല്‍ ബാലു കിരിയത്തിന്റെ വിസ എന്ന സിനിമ ചെയ്യുമ്പോള്‍ ഗത്യന്തരമില്ലാതെ ഇന്ദ്രന്‍സ് മമ്മൂട്ടിയെ പറ്റിച്ച കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. ജെ.ബി ജങ്ഷനിലായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.

മലയാളത്തില്‍ ഏറ്റവും നന്നായി വസ്ത്ര ധാരണം ചെയ്യുന്ന മമ്മൂട്ടിയെ ഒരു ഘട്ടത്തില്‍ പറ്റിക്കേണ്ടി വന്നിട്ടുണ്ട്. വിസ എന്ന ചിത്രം ചെയ്യുമ്പോഴായിരുന്നു അത്. മമ്മൂക്കയ്ക്ക് ചില വാശികളൊക്കെയുണ്ട്. അന്ന് ചിത്രത്തിന്റ വസ്ത്രാലങ്കാരം ചെയ്യുന്ന വേലായുധന്‍ ചേട്ടന്‍ എന്ന തല്‍ക്കാലത്തേക്ക് കാര്യങ്ങളേല്‍പ്പിച്ച് പോയിരിക്കുകയായിരുന്നു.

ഷൂട്ടിങ്ങിനിടയില്‍ മമ്മൂക്കയ്ക്ക് ഒരു ഷര്‍ട്ട് വേണ്ടിവന്നു. റെഡി മെയ്ഡ് ഷര്‍ട്ടൊന്നും അവിടെ അപ്പോള്‍ കിട്ടില്ലായിരുന്നു. അത് വാങ്ങാന്‍ കുറേ കാശും വേണം അതും അവിടെ ഇല്ലായിരുന്നു. ഞാനവിടെയുള്ള തുണിയെടുത്ത് തയ്ച്ച് ഭദ്രമായി പാക്ക് ചെയ്ത് ഡി.ബി മാര്‍ക്കൊക്കെ വെച്ചു ഒരു ഷര്‍ട്ടുണ്ടാക്കി. എന്നിട്ട് ഡി.ബി ഷര്‍ട്ടാണെന്ന് പറഞ്ഞ് മമ്മൂക്കയ്ക്ക് കൊടുത്തു.

മമ്മൂക്കയുടെ മുമ്പില്‍ ചെന്നാണ് അത് തുറക്കുകയൊക്കെ ചെയ്തത്”. ഇന്ദ്രന്‍സ് ചിരിച്ചുകൊണ്ട് പറഞ്ഞു. പറ്റിക്കണമെന്ന് വിചാരിച്ച ചെയ്തതല്ല രക്ഷപ്പെടാന്‍ വേണ്ടി ചെയ്തതായിരുന്നു ഇന്ദ്രന്‍സ് പറഞ്ഞു.

പിന്നീട് ഒരു അഭിമുഖത്തില്‍ ഞാനിത് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് മമ്മൂക്ക ഇത് അറിഞ്ഞതെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

സെപ്തംബര്‍ ഏഴിന് മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ കൈരളി ചാനല്‍ പരിപാടിയുടെ വീഡിയോ വീണ്ടും പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ വീണ്ടും വൈറലാകുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Indrans Mammotty friendship