എഡിറ്റര്‍
എഡിറ്റര്‍
മഴയില്ല; ഇന്ദ്രദേവനെ പ്രസാദിപ്പിക്കാനായി ഭാര്യമാരെയും കുട്ടികളെയും സാക്ഷി നിര്‍ത്തി പുരുക്ഷന്മാര്‍ പരസ്പരം വിവാഹ ചെയ്തു
എഡിറ്റര്‍
Saturday 5th August 2017 6:14pm

 

ഇന്‍ഡോര്‍: ഈ വര്‍ഷം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 20 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. മഴ ലഭിക്കാത്തത് ഇന്ദ്രദേവന്റെ അനുഗ്രഹമില്ലാത്തത് കൊണ്ടാണെന്നാണ് ഇന്‍ഡോറിലെ ഒരു വിഭാഗത്തിന്റെ വിശ്വാസം. ഇപ്പോളിതാ ഇന്ദ്രദേവനെ പ്രസാദിപ്പിക്കാനായി പ്രദേശവാസികള്‍ ഒരു വിവാഹം തന്നെ നടത്തി.

പരമ്പരാഗത ഹിന്ദു ചടങ്ങില്‍ വെച്ച് ഇന്‍ഡോറില്‍ രണ്ട് പുരുഷന്‍മാരാണ് വിവാഹം കഴിച്ചത്. മഴയുടെ ദേവനെന്ന് വിശ്വസിക്കുന്ന ഇന്ദ്രദേവനെ പ്രസാദിപ്പിക്കാനായാണ് ഇവര്‍ വിവാഹിതരായത്. കേവലം ചടങ്ങുകള്‍ക്ക് വേണ്ടി മാത്രമായിരുന്നു വിവാഹം


Also read ആനയെ പള്ളിയില്‍ മാമോദിസ മുക്കി; വെള്ളം തളിച്ചതെന്ന് സഭയുടെ വിശദീകരണം


ഇരുവരുടെയും കല്ല്യാണത്തിന് ഇവരുടെ ഭാര്യമാരും കുട്ടികളും സാക്ഷികളായി കൂടെയുണ്ടായിരുന്നു. പുരുക്ഷന്‍മാര്‍ തമ്മില്‍ വിവാഹം ചെയ്താല്‍ ദൈവത്തെ പ്രസാദിപ്പിക്കാം എന്നതാണ് ഇവിടുത്തുകാരുടെ വിശ്വാസം. അതിനാലാണ് മഴ ലഭിക്കുന്നതിനായി ഇത്തരമൊരു ചടങ്ങ് നടത്തിയത്.

പരമ്പരാഗത രീതിയനുസരിച്ച് അഗ്‌നിസാക്ഷിയായി ഹൈന്ദവ പുരോഹിതന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
വിവാഹ ചടങ്ങുകള്‍ക്കും വിവാഹ വിരുന്നിനും ശേഷം വരന്‍മാര്‍ അവരവരുടെ വീടുകളിലേക്ക് തിരിച്ചുപോയി.

Advertisement