Administrator
Administrator
ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ഭാരവാഹികള്‍
Administrator
Friday 8th July 2011 5:02pm

indiragandi-veekshanamദുബൈ: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം യു.എ.ഇ കേന്ദ്രകമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. പ്രസിഡന്റായി ഇ.കെ. നസീര്‍, ജനറല്‍ സെക്രട്ടറിയായി പി.ആര്‍. ഉണ്ണികൃഷ്ണന്‍ എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: എ.കെ. ഗോപി, എച്ച്. അഷറഫ് (വൈസ് പ്രസി), കെ. കുമാര്‍ (ജോയിന്റ് സെക്ര), മാത്യു ജോണ്‍ (ട്രഷറര്‍), ഡേവീസ് മാളിയേക്കര (ജോയിന്റ് ട്രഷറര്‍).

ടി.പി. രവീന്ദ്രന്‍ നായരെ വരണാധികാരിയായി തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡന്റ് ഗഫൂര്‍ തളിക്കുളം അധ്യക്ഷത വഹിച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ യൂണിറ്റുകള്‍ക്കുള്ള ട്രോഫികള്‍ ഷുക്കൂര്‍ ചാവക്കാട് (അബുദാബി), എച്ച്. അഷ്‌റഫ് (അജ്മാന്‍) എന്നിവര്‍ ഏറ്റുവാങ്ങി.

Advertisement