എഡിറ്റര്‍
എഡിറ്റര്‍
കര്‍ണാടകയെ വിശപ്പുരഹിത സംസ്ഥാനമാക്കാന്‍ സിദ്ധരാമയ്യ; ദരിദ്രര്‍ക്കായി 101 കാന്റീനുകള്‍
എഡിറ്റര്‍
Wednesday 16th August 2017 2:04pm

ബംഗളൂരൂ: ചുരുങ്ങിയ പൈസയ്ക്ക് പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി 101 കാന്റീനുകള്‍ തുറന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രഭാത ഭക്ഷണം 5 രൂപയ്ക്കും ഉച്ചഭക്ഷണം 10 രൂപയ്ക്കുമാണ് കാന്റീനുകളില്‍ ലഭിക്കുക. ആദ്യ ഘട്ടമെന്ന നിലയ്ക്കാണ് 101 ബംഗളൂരുവിലെ വാര്‍ഡുകളിലായി കാന്റീനുകള്‍ തുടങ്ങുന്നത്. ബാക്കി വരുന്ന 97 വാര്‍ഡുകളിലും കാന്റീന്‍ പ്രവര്‍ത്തനം ആരംഭിക്കും.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ പേരിലാണ് പദ്ധതി. 100 കോടിരൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.


Read more:  ഈ 40000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോട് ഇന്ത്യ ഇത്തിരി മനുഷ്യപ്പറ്റു കാണിക്കണം


‘നമ്മ കാന്റീന്‍’ എന്ന പേരിലായിരുന്നു പദ്ധതി അറിയപ്പെട്ടിരുന്നതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം ഇന്ദിരാ ഗാന്ധിയുടെ പേരിടുകയായിരുന്നു. ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ ഭൂമികളിലും പാര്‍ക്കുകളിലും ഗ്രൗണ്ടുകള്‍ക്ക് സമീപവുമാണ് കാന്റീനുകളുടെ പ്രവര്‍ത്തനം.

നേരത്തെ തമിഴ്‌നാട്ടില്‍ എ.ഐ.എഡി.എം.കെ സര്‍ക്കാര്‍ ജയലളിതയുടെ പേരില്‍ അമ്മ കാന്റീനുകള്‍ തുടങ്ങിയിരുന്നു.

Advertisement