എഡിറ്റര്‍
എഡിറ്റര്‍
ഞങ്ങള്‍ക്ക് എല്ലാ യാത്രക്കാരും ഒരേ പോലെയാണ്; ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറിയെന്ന പി.വി സിന്ധുവിന്റെ ആരോപണത്തിന് മറുപടിയുമായി ഇന്‍ഡിഗോ എയര്‍ലൈന്‍
എഡിറ്റര്‍
Saturday 4th November 2017 10:57pm

മുംബൈ: വിമാനയാത്രക്കിടെ ഗ്രൗണ്ട് സ്റ്റാഫ് തന്നോട് മോശമായി പെരുമാറിയെന്ന് പി.വി സിന്ധുവിന്റെ പ്രസ്താവനക്ക് മറുപടിയുമായി ഇന്‍ഡിഗോ എയര്‍ലൈന്‍ അധികൃതര്‍. എല്ലാ യാത്രക്കാരും തങ്ങള്‍ക്ക് ഒരേ പോലെയാണെന്നും അനുവാദമുള്ളതില്‍ കൂടുതല്‍ വലിപ്പമുള്ള ബാഗ് കാര്‍ഗോയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം മാത്രമാണ് സ്റ്റാഫ് നല്‍കിയതെന്നും ഇന്‍ഡിഗോ പുറത്തുവിട്ട പത്രകുറിപ്പില്‍ പറയുന്നു.

സിന്ധുവിന്റെ ബാഗ് ഓവര്‍ഹെഡ് ബിന്നില്‍ ഒതുങ്ങുന്നതായിരുന്നില്ല. അതിനാല്‍ ബാഗ് കാര്‍ഗോയിലേയ്ക്ക് മാറ്റുകയാണെന്ന് അറിയിച്ചതാണ് എല്ലാ യാത്രക്കാരോടും ഒരേ സമീപനമാണ് കമ്പനിക്കുള്ളത്. ബാഗ് ഓവര്‍ഹെഡ് ബിന്നില്‍ കുത്തിനിറച്ചുവെച്ചാല്‍ അത് മറ്റ് യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കുകയും, താഴെ വീണ് അപകടമുണ്ടാകാനുള്ള സാധ്യതയുള്ളതിനാലുമാണ് ബാഗ് മാറ്റിയതെന്നും പത്രകുറിപ്പില്‍ പറയുന്നു.


Also Read കമലഹാസനെതിരെയുള്ള ഭീഷണി മതനിരപേക്ഷതക്ക് നേരെയുള്ള കൊലവിളി ; കൊലവിളികള്‍ക്ക് കമലിനെ നിശബ്ദനാക്കാന്‍ കഴിയില്ലെന്നും പിണറായിവിജയന്‍


സിന്ധുവിനോട് ഈ കാര്യം സൂചിപ്പിച്ചതാണ് ഈക്കാര്യം വിശദമാക്കുന്നതിനിടെ സിന്ധുവിന്റെ മാനേജര്‍ ഈ നടപടിയെ ചോദ്യം ചെയ്യുകയായിരുന്നു. ഇരുവരുടെയും സമ്മതത്തോടെയാണ് കാര്‍ഗോയിലേയ്ക്ക് ബാഗ് മാറ്റിയതെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. സിന്ധുവിനെ പോലെ രാജ്യത്തിന് അഭിമാനമായ താരം തങ്ങളുടെ എയര്‍ലൈന്‍ ഉപയോഗിക്കുന്നത് തങ്ങള്‍ക്ക് അഭിമാനം പകരുന്നതാണെന്നും കുറിപ്പില്‍ പറയുന്നു.
ഇന്‍ഡിഗോ 6ഇ 608 വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടക്ക് തനിക്ക് ഗ്രൗണ്ട സ്റ്റാഫിന്റെ അടുത്ത് നിന്ന് ദുരനുഭവമുണ്ടായതായി പി.വി സിന്ധു ട്വീറ്റിലൂടെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഗ്രൗണ്ട് സ്റ്റാഫ് ആയ അജീതേഷ് തന്നോട് വളരെ മോശമായും ക്രൂരമായും പെരുമാറിയെന്നും വിമാനത്തിലെ എയര്‍ഹോസ്റ്റസ് ആയ അഷിമയോട് ചോദിച്ചാല്‍ കൂടുതല്‍ അറിയാന്‍ സാധിക്കുമെന്നുമായിരുന്നു സിന്ധുവിന്റെ ട്വീറ്റ്.

Advertisement