എഡിറ്റര്‍
എഡിറ്റര്‍
ആകര്‍ഷകമായ വിലയ്ക്ക് ഡീസല്‍ ഇന്‍ഡിക്ക
എഡിറ്റര്‍
Saturday 16th March 2013 12:33pm

മന്‍സ ക്ലബ് ക്ലാസ് ഡീസലിനു പിന്നാലെ ഹാച്ച് ബാക്കായ ഇന്‍ഡിക്ക ഇ വി ടൂ ഡീസലിന്റെ വിലയും ടാറ്റ മോട്ടോഴ്‌സ് കുറച്ചു. വില്‍പ്പന മാന്ദ്യത്തെ നേരിടാനായി 46,000 രൂപയുടെ വിലക്കിഴിവാണ് ഇന്‍ഡിക്കയ്ക്ക് നല്‍കുന്നത്.

Ads By Google

ബാംഗ്ലൂരില്‍ 4.63 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുണ്ടായിരുന്ന ഇന്‍ഡിക്ക എല്‍എസ് ഡീസല്‍ ഇനി 4.17 ലക്ഷം രൂപയ്ക്ക് ലഭ്യമാകും. ഇതോടെ പെട്രോള്‍ കാറുമായി പ്രത്യേകിച്ച് മാരുതി വാഗണ്‍ ആറുമായി ഇന്‍ഡിക്കയുടെ വിലവ്യത്യാസം നേര്‍ത്തതായി.

പവര്‍ സ്റ്റിയറിങ്ങും എസിയയുമുള്ള ഇന്‍ഡിക്ക ഇ വിടു ഡീസല്‍ എല്‍എസിന് 69 ബിഎച്ച്പി  140 എന്‍എം ശേഷിയുള്ള 1.4 ലീറ്റര്‍ , കോമണ്‍ റയില്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ്.

അഞ്ചു സ്പീഡ് മാന്വല്‍ ഗീയര്‍ ബോക്‌സുള്ള കാറിന് 25 കിമീ / ലീറ്റര്‍ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രണ്ടു വര്‍ഷം അല്ലെങ്കില്‍ 75,000 കിമീ വാറന്റി ഡീസല്‍ ഇന്‍ഡിക്കയ്ക്ക് ലഭിക്കും.

Advertisement