പുകയില ഉത്പന്നങ്ങള്‍ വരുത്തിവെക്കുന്നത് മാരക രോഗങ്ങള്‍; ചികിത്സിക്കായി ഇന്ത്യ പ്രതിവര്‍ഷം ചിലവഴിക്കുന്നത് 80000 കോടി: പഠനം
Health
പുകയില ഉത്പന്നങ്ങള്‍ വരുത്തിവെക്കുന്നത് മാരക രോഗങ്ങള്‍; ചികിത്സിക്കായി ഇന്ത്യ പ്രതിവര്‍ഷം ചിലവഴിക്കുന്നത് 80000 കോടി: പഠനം
ന്യൂസ് ഡെസ്‌ക്
Monday, 24th December 2018, 10:57 pm

കോഴിക്കോട്: പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വരുത്തിവെക്കുന്ന മാരക രോഗങ്ങള്‍ ചികിത്സിക്കാനായി ഇന്ത്യ പ്രതിവര്‍ഷം ചിലവഴിക്കുന്നത് 80000 കോടിയാണെന്ന് പഠന റിപ്പോര്‍ട്ട്. “ടൊബാക്കോ കണ്‍ട്രോള്‍” എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ കണക്ക് വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യയില്‍ ബീഡി സ്ഥിരമായി ഉപയോഗിക്കുന്ന പതിനഞ്ച് വയസ്സിനു മുകളിലുള്ള 750 ലക്ഷം ആളുകള്‍ ഉണ്ടെന്നും , ഇന്ത്യയില്‍ നാലില്‍ ഒരാള്‍ ബീഡി വലിക്കുന്നവരാണെന്നും കണക്കുകള്‍ പറയുന്നു.

Also Read:  വീണ്ടും ശബരിമലയില്‍ പോകണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനക ദുര്‍ഗ്ഗയും പൊലീസിനെ സമീപിച്ചു; സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസ്

ക്യാന്‍സര്‍, ട്യൂബര്‍കുലോസിസ്, ശ്വാസകോശ രോഗങ്ങള്‍ എന്നിങ്ങനെ പല രോഗങ്ങളുടെയും മുഖ്യ കാരണമാണ് പുകയില. 1985 മുതല്‍ 2015 വരെ 1000 ലക്ഷം പുകവലിക്കാര്‍ ഇന്ത്യയിലുണ്ടായിരുന്നു എന്ന് മറ്റൊരു പഠനം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതായി ബിസിനസ്സ് ഇന്‍സൈഡര്‍ പറയുന്നു.

കണക്കുകള്‍ വിലയിരുത്തിയ ശേഷം രാജ്യത്ത് പുകയില ഉത്പന്നങ്ങളുടെ നികുതി വര്‍ദ്ധിപ്പിക്കണം എന്ന് അപേക്ഷിച്ചിരിക്കുകയാണ്. നിലവില്‍ പുകയില ഊത്പന്നങ്ങള്‍ക്ക് മേല്‍ ഉള്ള നികുതി 22 ശതമാനമാണ്.

ലോക ആരോഗ്യ സംഘടനയുടെ ശുപാര്‍ശ പ്രകാരം പുകയില ഉത്പന്നങ്ങള്‍ക്ക മേല്‍ കുറഞ്ഞത് 75 ശതമാനം എങ്കിലും നികുതി ചുമത്തണം. ഇത് നടപ്പിലാക്കാനാകും വിദഗ്ധരുടെ ഇനിയത്തെ ശ്രമം.