എഡിറ്റര്‍
എഡിറ്റര്‍
പക്ഷികളെ അടുത്തറിയാം; രാജ്യത്താദ്യത്തെ സമ്പൂര്‍ണ്ണ പക്ഷി ഭൂപടവുമായി കേരള സര്‍ക്കാര്‍
എഡിറ്റര്‍
Monday 13th November 2017 11:10am

Representational image

കണ്ണൂര്‍: രാജ്യത്താദ്യമായി സമ്പൂര്‍ണ്ണ പക്ഷി ഭൂപടവുമായി കേരളം. സംസ്ഥാനത്തുള്ളവയും ഇവിടെ സന്ദര്‍ശകരായി എത്തുന്നതുമായ മുഴുവന്‍ പക്ഷികളുടെയും എണ്ണവും ഇനവും ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന പക്ഷി ഭൂപടം തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മൂന്ന് ജില്ലകളില്‍ പൂര്‍ത്തിയായിരിക്കുകയാണ്. കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലാണ് ജനകീയ പങ്കാളിത്തത്തോടെ നിലവില്‍ പക്ഷി ഭൂപടം തയ്യാറാക്കിയിരിക്കുന്നത്.

266 ഇനം പക്ഷികളെയാണ് പക്ഷി ഭൂപട സര്‍വ്വേയിലൂടെ കണ്ണൂര്‍ ജില്ലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 9 ഇനം വംശനാശ ഭീഷണി നേരിടുവന്നയുമാണ്. 11 ഇനം പശ്ചിമ ഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയും. ദേശാടന പക്ഷികള്‍, അപൂര്‍വ്വയിനങ്ങള്‍, വംശനാശം സംഭവിക്കുന്നവ തുടങ്ങിയവയെക്കുറിച്ചുള്ള പഠനത്തിനു പുറമെ നാടന്‍ പക്ഷികളെക്കുറിച്ചുള്ള പഠനത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന പക്ഷി ഭൂപടമാണ് ജില്ലയില്‍ തയ്യാറാക്കിയിരിക്കുന്നത്. ഏതൊക്കെ കാലാവസ്ഥയില്‍ എവിടെയൊക്കെ ഏതൊക്കെ പക്ഷികളെ കണ്ടെത്താനാകുമെന്നതുള്‍പ്പെടെയുള്ള വിവരങ്ങളും ഭൂപടത്തിലുണ്ട്.


Also Read: ’38ാം വയസിലാണ് സച്ചിന്‍ ലോകകപ്പ് നേടിയത്, അന്ന് ആരും ഒന്നും പറഞ്ഞില്ലല്ലോ?’; ധോണി ഹേറ്റേഴ്‌സിന് മറുപടിയുമായി കപില്‍ ദേവ്


ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പ്രകാശനം നിര്‍വ്വഹിച്ച ഭൂപടത്തിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ്. ജില്ലാ പഞ്ചായത്ത് പ്രയിഡന്റ് കെ.വി സുമേഷും അന്നത്തെ കലക്ടര്‍ ബി. ബാലകിരണുമാണ് ഇതിന് തുടക്കം കുറിച്ചത്. സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എ.പി ഇംതിയാസ്, സി.സഷീല്‍ കുമാര്‍, ആര്‍.രോഷ് നാഥ്, ഡോ.ജയന്‍ തോമസ്, കെ.ഇ ബിജുമോന്‍, സി.സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുണ്ടായി.

പക്ഷി നിരീക്ഷകരുടെ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ ഇ ബേര്‍ഡ്, മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി, വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വേക്ക് പ്രമുഖ പക്ഷി നിരീക്ഷകനായ സി.ശശികുമാര്‍ മുഖ്യ നേതൃത്വം നല്‍കി.

Advertisement