എഡിറ്റര്‍
എഡിറ്റര്‍
സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരില്‍ രണ്ടാം സ്ഥാനം ഇന്ത്യാകാര്‍ക്ക്: യു.എസ് പഠനം
എഡിറ്റര്‍
Saturday 1st June 2013 10:54am

social-websites..

ന്യൂദല്‍ഹി:  ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഉടനടി സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ പ്രചരിപ്പിക്കുന്നവരില്‍ ലോകത്ത് രണ്ടാം സ്ഥാനം ഇന്ത്യക്കാര്‍ക്കെന്ന് യു.എസ് പഠനം.
Ads By Google

തന്റെ ചുറ്റും നടന്ന കാര്യങ്ങളെക്കുറിച്ചും, മറ്റുള്ളവരുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചും ദ്രുതഗതിയില്‍ സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്നതില്‍ ഇന്ത്യക്കാര്‍ മിടുക്കരാണെന്നും, രാജ്യത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ ഉണ്ടാവുന്ന വര്‍ദ്ധനവാണ് ഇക്കാര്യം ബോധിപ്പിക്കുന്നതെന്നും പഠനം തെളിയിക്കുന്നു.

സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ്, ഫോട്ടോ, വീഡിയോ ഷെയറിംങ്, കമന്റ് ചെയ്യല്‍, ലൈക്ക് ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളിലും ഇന്ത്യക്കാര്‍ മുന്‍പന്തിയിലാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. സൗദി അറേബ്യയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തെന്ന് പഠനത്തില്‍ കണ്ടെത്തി.

ക്ലെയിനര്‍ പെര്‍കിന്‍സ് കോഫൈഡ് ആന്‍ഡ് ബയേര്‍സ് (കെ.പി.സി.ബി) നടത്തിയ വാര്‍ഷിക പഠനത്തിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം, ഇന്റര്‍നെറ്റ് ഉപയോഗത്തിലെ വ്യാപനം, ടാബ്ലറ്റ് കമ്പ്യൂട്ടറുകളില്‍ വന്ന ഉല്‍പാദന വര്‍ദ്ധനവ് എന്നിവ ലോകത്ത്  കുതിച്ചുയരുന്നതായും പഠനം സൂചിപ്പിക്കുന്നുണ്ട്.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ ഇന്ത്യക്കാര്‍ക്ക് ലോകത്തില്‍ അഞ്ചാം സ്ഥാനമാണെന്ന് പഠനം കണ്ടെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്രാവശ്യം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ 52 ശതമാനം വര്‍ദ്ധനവുണ്ടായതായി പഠനം വ്യക്തമാക്കുന്നു.

2008-2012 വര്‍ഷത്തില്‍ 88 മില്ല്യണ്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗ്താക്കള്‍ ഉണ്ടായതായും, ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ 137 മില്ല്യണ്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്നും യു.എസ് ഗവേഷകരുടെ പഠനം തെളിയിക്കുന്നു.

Advertisement