രാജ്യം വിടുന്ന ഇന്ത്യക്കാര്‍; ഓസ്‌ട്രേലിയന്‍ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ കൂടി
national news
രാജ്യം വിടുന്ന ഇന്ത്യക്കാര്‍; ഓസ്‌ട്രേലിയന്‍ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ കൂടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th July 2020, 2:32 pm

ഓസ്‌ട്രേലിയന്‍ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2019-20 വര്‍ഷത്തില്‍ 38000 ഇന്ത്യക്കാരാണ് ഓസ്‌ട്രേലിയന്‍ പൗരത്വം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ധനവാണിത്.

2019-20 സമയത്ത് രണ്ട് ലക്ഷം പേരാണ് ഓസ്‌ട്രേലിയന്‍ പൗരത്വം നേടിയത്. ഇതില്‍ 38209 പേര്‍ ഇന്ത്യക്കാരാണ്. തൊട്ടു പിന്നില്‍ ബ്രിട്ടീഷുകാരാണ്. 25,011 പേര്‍, 14764 ചൈനീസ് പൗരന്‍മാര്‍ ഓസ്‌ട്രേലിയന്‍ പൗരത്വം നേടി. 8821 പാകിസ്താന്‍ പൗരന്‍മാരും ഈ വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ പൗരത്വം സ്വീകരിച്ചു.

ബഹുസാംസ്‌കാരിക രാഷ്ട്രമെന്ന നിലയില്‍ ഓസ്‌ട്രേലിയയുടെ വിജയത്തിന്റെ പ്രധാനഘടകമാണ് പൗരത്വം എന്നാണ് ഓസ്‌ട്രേലിയയുടെ ഇമിഗ്രേഷന്‍ സിറ്റിസണ്‍ ഷിപ്പ് മൈഗ്രന്റ് സര്‍വീസസ്, മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്‌സ് മന്ത്രി അലന്‍ ടഡ്ജ് പറഞ്ഞത്.

കൊവിഡ് പ്രതിസന്ധിക്കിടെ പൗരത്വ രജിസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിലൂടെയാക്കിയിരുന്നു. 60000 ത്തിലേറെ പേരാണ് ഇതിലൂടെ പൗരത്വം സ്വീകരിച്ചത്.

2016 ലെ കണക്കുപ്രകാരം ഓസ്‌ട്രേലിയയിലെ 6,19,164 പേര്‍ തങ്ങളുടെ വേരുകള്‍ ഇന്ത്യയിലാണെന്ന് വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയയുടെ ആകെ ജനസംഖ്യയുടെ 2.6 ശതമാനം വരുമിത്. ഇതില്‍ 592,000 പേര്‍ ഇന്ത്യയിലായിരുന്നു ജനിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ