എഡിറ്റര്‍
എഡിറ്റര്‍
‘മിതാലിയുടെ ജീവിതം പുസ്തക രൂപത്തിലും’; ആത്മകഥയെഴുതാന്‍ ഒരുങ്ങി മിതാലി രാജ്
എഡിറ്റര്‍
Thursday 5th October 2017 6:51pm

മുംബൈ: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം നായികയും ഇതിഹാസ താരവുമായ മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നുവെന്ന് നേരത്തെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മിതാലിയുടെ ജീവതം പുസ്തകവുമാവുകയാണ്. താരത്തിന്റെ കായിക ജീവിതവും വ്യക്തി ജീവിതവുമെല്ലാം ഉള്‍പ്പെടുത്തി മിതാലി ആത്മകഥ രചിക്കാന്‍ ഒരുങ്ങുകയാണ്.

പ്രശസ്ത പ്രസാധകരായ പെന്‍ഗ്വിന്‍ റാണ്ടം ഹൗസ് ഇന്ത്യയാണ് മിതാലി ആത്മഹത്യ എഴുതാന്‍ തയ്യാറെടുക്കുന്നാതായി അറിയിച്ചത്. ആത്മഹത്യ അടുത്ത വര്‍ഷം പുറത്തിറക്കുമെന്നും പെന്‍ഗ്വിന്‍ ഹൗസ് അറിയിച്ചു. തന്റെ ജീവിതകഥ വായനക്കാരുമായി പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ടെന്നും പുസ്തകം എല്ലാവര്‍ക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മിതാലി പറഞ്ഞു.


Also Read:  ‘കുമ്മനത്തെ തേച്ച് അമിത് ഷാ മുങ്ങി’; ജനരക്ഷാ യാത്രയെ ചാകരയാക്കി ട്രോളന്മാര്‍; ട്രോളുകള്‍ കാണം


‘ മിതാലി രാജ് ഒരു റോള്‍ മോഡലാണ്. കഠിനാധ്വാനത്തിന്റേയും കരുത്തിന്റേയും പ്രതീകമാണ്. ലോകം മുഴുവന്‍ മിതാലിയുടെ നായിക മികവിനെ ആദരിക്കുന്നുണ്ട്. അതേസമയം നല്ലൊരു വ്യക്തിയുമാണവര്‍.’ പെന്‍ഗ്വിന്‍ ഹൗസിന്റെ അസോസിയേറ്റ് കമ്മീഷനിംഗ് എഡിറ്റര്‍ രാധിക മാര്‍വ്വ പറയുന്നു.

ഏകദിനത്തില്‍ 6190 റണ്‍സെടുത്തിട്ടുള്ള മിതാലി ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡിന് ഉടമായാണ്. 51.58 ശരാശരിയുള്ള മിതാലി 50 ന് മുകളില്‍ ബാറ്റിംഗ് ശരാശരിയുള്ള അഞ്ച് താരങ്ങളിലൊരാളാണ്. തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ച്വറികള്‍ നേടിയ ആദ്യ താരവുമാണ് മിതാലി.

Advertisement