ലോകസുന്ദരിയും ഇന്ത്യന്‍ സിനിമയുടെ അഭിമാനവുമായ ഐശ്വര്യ റായ് സൗന്ദര്യസങ്കല്‍പ്പത്തിന്റെ ഉത്തമ പ്രതീകമായിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഐശ്വര്യ തന്റെ ആദ്യകുഞ്ഞിന് ജന്മം നല്‍കിയ ശേഷം ശരീരം നന്നായി വണ്ണം വെച്ചു. []
ഇതോടെ അഴകിന്റെ റാണിയായ ഐശ്വര്യയുടെ സൗന്ദര്യം നഷ്ടമായെന്നും ഇനി അവര്‍ക്ക് പഴയപോലെ സിനിമയില്‍ സജീവമാകാന്‍ കഴിയില്ലെന്നും ചിലര്‍ പറഞ്ഞു. ശരീരം വണ്ണം വെച്ചതിന്റെ പേരില്‍ പലയിടത്തും നിന്നും ഐശ്വര്യക്ക് വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നു.
ബോളിവുഡ് നടിയായ ഐശ്വര്യയ്ക്ക് തന്റെ ശരീര സൗന്ദര്യം സംരക്ഷിക്കേണ്ട കടമയുണ്ടായിരുന്നെന്നും ഒരു സാധാരണ സ്ത്രീയെ പോലെ പ്രസവശേഷം ശരീരം വണ്ണം വയ്ക്കാന്‍ അനുവദിക്കാന്‍ പാടില്ലായിരുന്നെന്നും പലരും പറഞ്ഞു.
വിക്ടോറിയ ബെക്കാമിനെപോലെ പ്രസവശേഷവും തന്റെ ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ ഐശ്വര്യ ശ്രദ്ധിക്കേണ്ടിയിരുന്നെന്നായിരുന്നെന്നും ചില ആരാധകര്‍ പറഞ്ഞു.
എന്നാല്‍ ഐശ്വര്യ റായിയുടെ വണ്ണം വെച്ച ശരീരം യൂട്യൂബില്‍ ഏറെ തരംഗം തന്നെ സൃഷ്ടിച്ചു. ഒരുപക്ഷേ വണ്ണമുള്ള ശരീരവുമായി പല വേദികളിലും പ്രത്യക്ഷപ്പെട്ട ഐശ്വര്യയെ ആരാധകവൃന്ദം പഴയതിലും കൂടുതല്‍ ഇഷ്ടപ്പെട്ടുതുടങ്ങി.
ഇതിന് ശേഷം ഇന്ന് ഇന്ത്യയിലെ പല സ്ത്രീകളും ഐശ്വര്യ റായിയേയും വിദ്യാബാലന്റേയും സൊനാക്ഷി സിന്‍ഹയുടെയും പോലെയുമുള്ള വണ്ണമുള്ള ശരീരം വേണമെന്നാണ് ആഗ്രഹിക്കുന്നത്.
ഒരു നാള്‍ മെലിഞ്ഞശരീരമായിരുന്നു സൗന്ദര്യത്തിന്റെ ആദ്യത്തെ അളവ് കോല്‍. എന്നാല്‍ കാലം മാറിയതിനനുസരിച്ച് അതിലും മാറ്റം വന്നു. ഇന്നത്തെ സ്ത്രീകള്‍ ശരീരം വണ്ണം വെയ്ക്കാനാണ് ആഗ്രഹിക്കുന്നത്.
ശരീരം വണ്ണംവയ്ക്കാനായി പലരും ആശ്രയിക്കുന്നത് ചില മരുന്നുകളെയാണ്. എന്നാല്‍ ഏറെ ദൂഷ്യഫലം ചെയ്യുന്ന ഇത്തരം മരുന്നുകള്‍ കിഡ്‌നിയേയും കാഴ്ചശക്തിയേയും മാരകമായ രീതിയില്‍ ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സെലിബ്രറ്റികളെപ്പോലെയുള്ള ഷേപ്പ് കിട്ടാനായി ശരീരം വണ്ണം വയ്ക്കാനായി നിരവധി പെണ്‍കുട്ടികള്‍ ഇപ്പോള്‍ മരുന്നുകള്‍ കഴിക്കുന്നതായി ഡോക്ടര്‍മാര്‍ തന്നെ വെളിപ്പെടുത്തുന്നു.
വണ്ണംകൂട്ടാനായി കഴിക്കുന്ന ഇത്തരം മരുന്നുകള്‍ അലര്‍ജി പോലുള്ള നിരവധി അസുഖങ്ങള്‍ ശരീരത്തിന് സമ്മാനിക്കും.
പ്രാക്ടിന്‍പോലുള്ള മരുന്നുകള്‍ കഴിക്കുന്നത് വഴി ശരീരത്തിന് ഉന്‍മേഷവും വണ്ണവും ലഭിക്കുമെന്ന് കരുതി നിരവധി പേരാണ് ഇത്തരം മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നത്.
എന്നാല്‍ ഇത്തരം മരുന്നുകളുടെ ഉപയോഗം മൂലം കരള്‍ സംബന്ധമായ അസുഖം, മഞ്ഞപ്പിത്തം, അസ്ഥിക്ഷതം, തിഭ്രമം തുടങ്ങി നിരവധി അസുഖങ്ങളുടെ പിടിയില്‍ നാം കുരുങ്ങുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇന്നത്തെ ഫാഷന്‍ മെലിഞ്ഞ ശരീരമല്ലെന്നും ആളുകള്‍ക്ക് താത്പര്യം അല്പം വണ്ണമുള്ള ശരീരസൗന്ദര്യമാണെന്നുമാണ് വണ്ണമുള്ള ശരീരത്തിലെ ആകാരവടിവിലേക്ക് ആളുകളുടെ താത്പര്യങ്ങള്‍ മാറിയെന്നുമാണ് പുതിയ ലോകം പറയുന്നത്.