മൂന്നാം ടി-20യില്‍ രണ്ട് റണ്‍സ് തോല്‍വി; സമ്പൂര്‍ണ്ണ പരാജയമേറ്റു വാങ്ങി ഇന്ത്യ
India vs New zealand
മൂന്നാം ടി-20യില്‍ രണ്ട് റണ്‍സ് തോല്‍വി; സമ്പൂര്‍ണ്ണ പരാജയമേറ്റു വാങ്ങി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th February 2019, 11:39 am

ഹാമില്‍ട്ടണ്‍: ന്യൂസിലാന്റിനെതിരായ മൂന്നാം ടി-20യിലും ഇന്ത്യയ്ക്ക് തോല്‍വി. അവസാന മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത് 161 റണ്‍സെടുത്ത ആതിഥേയര്‍ക്കെതിരെ ഇന്ത്യയ്ക്ക് 159 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

വിജയത്തിലേക്ക് നീങ്ങിയ ഇന്ത്യയ്ക്ക് 86 റണ്‍സെടുത്ത മന്ദാന പുറത്തായാതാണ് തിരിച്ചടിയായത്. മിതാലി രാജ് 24 റണ്‍സുമായും ദീപ്തി ശര്‍മ്മ 21 റണ്‍സുമായും പുറത്താകാതെ നിന്നു.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് ഓപ്പണര്‍ സോഫി ഡെവിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് 161 റണ്‍സെടുത്തത്. 52 പന്തില്‍ 72 റണ്‍സെടുത്ത ഡെവിനും 24 റണ്‍സെടുത്ത ബേറ്റ്‌സും ഒന്നാം വിക്കറ്റില്‍ മികച്ച തുടക്കം നല്‍കി.

ALSO READ: ഇറ്റലിയില്‍ ക്ഷീര കര്‍ഷകര്‍ സമരത്തില്‍; സ്‌റ്റേഡിയത്തില്‍ കുടുങ്ങി സീരി എ താരങ്ങള്‍

എന്നാല്‍ കളിയിലേക്ക് തിരിച്ചുവന്ന ഇന്ത്യന്‍ വനിതകള്‍ പിന്നീട് വന്നവരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. ഒരു വശത്ത് ക്യാപ്റ്റന്‍ സാറ്റര്‍വൈറ്റ് 31 റണ്‍സുമായി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റ് കൊഴിഞ്ഞുകൊണ്ടിരുന്നു.

ഇന്ത്യക്കായി ദീപ്തി ശര്‍മ്മ രണ്ട് വിക്കറ്റെടുത്തു.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നേരത്തെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.

WATCH THIS VIDEO: