എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്
എഡിറ്റര്‍
Monday 18th March 2013 10:18am

കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് മാസ്റ്റര്‍ ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്. ഫൈനലില്‍ അര്‍ജന്റീനന്‍ താരം ജുവാന്‍ ഡെല്‍പോട്രോയെ 4-6, 6-4, 6-4 എന്ന സ്‌കോറിനാണ് നദാല്‍ തോല്‍പ്പിച്ചത്.

Ads By Google

ആദ്യ സെറ്റ് ആയാസ രഹിതമായി പോര്‍ട്ടോ നേടിയെങ്കിലും തുടര്‍ന്നുള്ള സെറ്റുകളില്‍ ആ മികവു പുലര്‍ത്താന്‍ ആദ്ദേഹത്തിനായില്ല.

നിലവിലെ ലോക ഒന്നാം നമ്പര്‍ താരം ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തിയായിരുന്നു ഡെല്‍പോര്‍ട്ട്രോ ഫൈനലില്‍ കടന്നത്.

Advertisement