എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീലങ്കയില്‍ മുങ്ങിമരിച്ചു; മരിച്ചത് അണ്ടര്‍-17 താരം
എഡിറ്റര്‍
Thursday 7th September 2017 12:08pm

 

കൊളംബോ: ഇന്ത്യന്‍ അണ്ടര്‍-17 ക്രിക്കറ്റ് താരം ശ്രീലങ്കയില്‍ മുങ്ങി മരിച്ചു. ഗുജറാത്തില്‍ നിന്നുള്ള പന്ത്രണ്ടുകാരനാണ് കൊളംബോയിലെ ഹോട്ടല്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചത്.


Also Read: ഒടുവില്‍ പാകിസ്ഥാനും പറഞ്ഞു ‘ഭീകരസംഘടനകള്‍ ഞങ്ങളുടെ മണ്ണിലുണ്ട്’


ക്രിക്കറ്റ് ടൂര്‍ണമെന്റിനായി 19 അംഗ സംഘത്തോടൊപ്പമായിരുന്നു താരം കൊളംബോയിലെത്തിയത്. ടീമിലെ നാലുപേരായിരുന്നു സ്വിമ്മിങ് പൂളില്‍ ഉണ്ടായിരുന്നത്. നീന്തുന്നതിനിടയില്‍ പന്ത്രണ്ടുകാരന്‍ മുങ്ങിത്താഴുകയായിരുന്നെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊളംബോയിലെ പമുനുഗ്മ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.


Dont Miss: ആട്ടിറച്ചി കഴിക്കുന്ന ഗണപതി ; ഗ്ലാസ് ഉയര്‍ത്തി ചിയേഴ്‌സ് പറയുന്ന ക്രിസ്തു; പരിപാടിക്കെത്താതെ മുഹമ്മദ്നബി; ഓസ്‌ട്രേലിയന്‍ പരസ്യം മതവികാരം വ്രണപ്പെടുത്തുന്നതെന്ന് മതമൗലികവാദികള്‍


മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി രഗമ ടീച്ചിങ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പമുനുഗ്മ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement