സൂപ്പര്‍താരങ്ങള്‍ക്ക് വിശ്രമം, പക്ഷെ വിശ്രമമില്ല! പ്രോപര്‍ വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റ്; ഓസീസിനെതിരെയുള്ള ഇന്ത്യന്‍ ടീം
Sports News
സൂപ്പര്‍താരങ്ങള്‍ക്ക് വിശ്രമം, പക്ഷെ വിശ്രമമില്ല! പ്രോപര്‍ വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റ്; ഓസീസിനെതിരെയുള്ള ഇന്ത്യന്‍ ടീം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th September 2023, 9:56 pm

 

അടുത്ത ദിവസം ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങള്‍ക്കായി ഒരു ടീമും മൂന്നാം മത്സരത്തില്‍ മറ്റൊരു ടീമുമായാണ് ഇന്ത്യ ഇറങ്ങുക. ചില താരങ്ങള്‍ മൂന്ന് മത്സരത്തിനുള്ള ടീമിലുമുണ്ട്. മൂന്ന് ഏകിദന മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഹര്‍ദിക പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ച ആദ്യ രണ്ട് മത്സരങ്ങളില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുക. യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് ആദ്യ രണ്ട് മത്സരങ്ങളിലെ ടീമില്‍ ഇടം നേടിയിട്ടുണ്ട്.

21 മാസങ്ങള്‍ക്ക് ശേഷം സ്പിന്‍ മാന്ത്രികന്‍ ആര്‍. അശ്വിന്‍ ഏകദിന ടീമില്‍ തിരിച്ചത്തി.

ആദ്യ രണ്ട് മത്സങ്ങള്‍ക്കുള്ള ഏകദിന ടീം:

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ , സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.

മൂന്നാം മത്സരത്തില്‍ നായകന്‍ രോഹിത്, വിരാട്, ഹര്‍ദിക് എന്നീ താരങ്ങളും അക്‌സര്‍ പട്ടേലും ടീമിനൊപ്പം ചേരും. ലോകകപ്പിനുള്ള 15 താരങ്ങളോടൊപ്പം അശ്വിനും സുന്ദറും അവസാന മത്സരത്തിലുള്ള ടീമില്‍ ഇടം നേടി.

അതേ സമയം രണ്ട് ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല.

 

മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീം:

 

രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.

Content Highlight: Indian Team for Series against Austrailia