എഡിറ്റര്‍
എഡിറ്റര്‍
ബി.സി.സി.ഐ അംഗീകരിച്ചു; ഇന്ത്യന്‍ ടീമിന് ഇനി ബിസിനസ്സ് ക്ലാസില്‍ പറക്കാം
എഡിറ്റര്‍
Monday 13th November 2017 7:35pm

 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇനി സുഖകരമായി യാത്ര ചെയ്യാം. താരങ്ങള്‍ക്ക് മുഴുവന്‍ ഇന്ത്യക്കകത്ത് നടത്തുന്ന യാത്രകള്‍ക്ക് ബിസനസ്സ് ക്ലാസ്സുകള്‍ അനുവദിക്കണമെന്ന നിര്‍ദേശം സുപ്രീം കോടതി നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ കമ്മിറ്റി അംഗീകരിച്ചു.

നേരത്തെ ഇത് ക്യാപ്റ്റനും കോച്ചിനും മാത്രം അനുവദനീയമായിരുന്നുള്ളു.


Read more:  ക്രിസ്റ്റ്യനോ സ്വാര്‍ത്ഥന്‍; പക്ഷെ എനിക്ക് അയാളെ ഇഷ്ടമാണ്: കരീം ബെന്‍സേമ


ബി.സി.സി.ഐ താത്കാലിക പ്രസിഡന്റ് സി.കെ ഖന്നയാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയെ ഇക്കാര്യം അറിയിച്ചത്. സാധാരണ ക്ലാസ്സിലെ യാത്രയില്‍ ആരാധകരുടെ തിരക്ക് കൊണ്ട് തങ്ങള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും സീറ്റുകള്‍ക്കിടയിലെ സ്ഥല പരിമിതിയെകുറിച്ചും കോഹ്‌ലി ഉള്‍പ്പടെയുള്ള താരങ്ങള്‍ പരാതി പറഞ്ഞിരുന്നു.

ബി.സി.സി.ഐ ധാരാളം പണം ഉണ്ടാക്കുന്നുണ്ടെന്നും സ്വന്തമായി വിമാനം വാങ്ങിയാല്‍ ടീമിന്റെ സമയം ലാഭിക്കാനും സുഖകരമായ യാത്ര നടത്താനും കഴിയുമെന്ന് മുന്‍പ് ക്യാപ്റ്റന്‍ ആയിരുന്ന കപില്‍ ദേവ് പറഞ്ഞിരുന്നു.

Advertisement