'ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ആദിവാസികളും ' പുസ്തക പ്രകാശനം
Literature
'ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ആദിവാസികളും ' പുസ്തക പ്രകാശനം
ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2019, 3:57 pm

കണ്ണൂര്‍: എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനും ആണവ വിരുദ്ധ പ്രവര്‍ത്തകനുമായ കെ. സഹദേവന്‍ എഴുതിയ ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ആദിവാസികളും ‘ പുസ്തകത്തിന്റെ പ്രകാശനം ഇന്ന്. കണ്ണൂരില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകോത്സവത്തില്‍ സാഹിത്യകാരന്‍ എം.മുകുന്ദന്‍ ഡോ.കെ.എസ്.മാധവന് നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുക.

 

വൈകീട്ട് അഞ്ച് മണിയ്ക്ക് കണ്ണൂര്‍ മഹാത്മാ മന്ദിത്തിലാണ് പരിപാടി. കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് ഡോ. പ്രിയാ പിലി പുസ്തക പരിചയം നടത്തും.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രമാണ് ജൂലൈ 10 മുതല്‍ 16 വരെ ‘പുസ്തകോത്സവം’ സംഘടിപ്പിക്കുന്നത്. പ്രമുഖ സാഹിത്യകാരന്‍ ടി.പത്മനാഭനാണ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുന്നത്.