കടങ്ങള്‍ ബാക്കി; അവസാന മത്സരത്തിലും വിജയം കാണാതെ ബ്ലാസ്റ്റേഴ്‌സ്: പൊരുതി നിന്നു നോര്‍ത്ത് ഈസ്റ്റ്
ISL
കടങ്ങള്‍ ബാക്കി; അവസാന മത്സരത്തിലും വിജയം കാണാതെ ബ്ലാസ്റ്റേഴ്‌സ്: പൊരുതി നിന്നു നോര്‍ത്ത് ഈസ്റ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st March 2019, 10:29 pm

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില. നോര്‍ത്ത് ഈസ്റ്റിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. ലീഗിലെ അഞ്ചാം സീസണിലെ അവസാന മത്സരത്തിലും വിജയം കാണാനാകാതെയാണ് ബ്ലാസ്റ്റേഴ്സ് മടങ്ങുന്നത്.

23-ാം മിനിറ്റില്‍ തന്നെ 10 പേരായി ചുരുങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ഒരു ഗോള്‍ പോലും നേടാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. 23-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് താരം ഗുര്‍വീന്ദര്‍ സിങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്.

Read Also : ആളൊഴിഞ്ഞ ഭീകര ക്യാമ്പുകള്‍ ആക്രമിക്കുക, കൊല്ലപ്പെട്ടവരുടെ എണ്ണം കൂട്ടി പറയുക, മാധ്യമങ്ങളെ കൊണ്ട് ആഘോഷിപ്പിക്കുക; ബാലാക്കോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുമ്പ് വന്ന മാധ്യമപ്രവര്‍ത്തകന്റെ ലേഖനം ചര്‍ച്ചയാവുന്നു

ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് ലഭിച്ച അവസരം ലെന്‍ഡുംഗലിന് മുതലാക്കാനായില്ല. മത്സരത്തില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളുകളൊന്നും പിറന്നില്ല.

 

ഇതോടെ 18 മത്സരങ്ങളില്‍ നിന്ന് 15 പോയന്റുമായി ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ ഒമ്പതാം സമനിലയായിരുന്നു വെള്ളിയാഴ്ചത്തേത്. ഈ സീസണില്‍ വെറും രണ്ട് വിജയങ്ങള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്. 29 പോയന്റോടെ നോര്‍ത്ത് ഈസ്റ്റ് നാലാമതെത്തി.