എഡിറ്റര്‍
എഡിറ്റര്‍
ഗെയ്ല്‍ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍ന്ത്യന്‍ സോഷ്യല്‍ ഫോറം സെമിനാര്‍
എഡിറ്റര്‍
Tuesday 14th November 2017 10:37pm

റിയാദ്: നിര്‍ഭയരായി ജീവിക്കാന്‍ നിര്‍ഭയം പോരാടുന്ന ഗെയില്‍ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗെയ്ല്‍ വികസനത്തിന്റെ അഗ്‌നിഗോളം, ഇരകളാവാന്‍ വിസമ്മദിക്കുക എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്റ്റേറ്റ് കമ്മറ്റി ഐക്യദാര്‍ഢ്യ സെമിനാര്‍ സംഘടിപ്പിച്ചു.


Also Read: ‘രാജിയില്ല’; തന്നെ കോടതി കുറ്റക്കാരനാക്കിയിട്ടില്ല; ന്യായീകരണവുമായി തോമസ് ചാണ്ടി


ബത്ഹ ക്ലാസ്സിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സാമൂഹിക പ്രവര്‍ത്തകന്‍ ബഷീര്‍ ഈങ്ങാപ്പുഴ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ സുരക്ഷക്കും സ്വത്തിനും തെല്ലുവില കല്‍പിക്കാത്ത ഭരണകൂട ഇടപെടല്‍ അവസാനിപ്പിക്കണമെന്നും കേവലം നഷ്ടപരിഹാരത്തില്‍ ഒതുക്കാവുന്ന ഒന്നല്ല ജനങ്ങളുടെ ആശങ്ക എന്നത് അധികാരികള്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇരകളെ വിവിധ രീതിയില്‍ ചൂഷണം ചെയ്യുകയും, മതിയായ നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മദിക്കുകയും ചെയ്യുന്നത് മാത്രമല്ല പ്രശ്നം. അപകട രഹിതമായി പൈപ്പ് ലൈന്‍ കൊണ്ടുപോവാനുള്ള നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കാതെ ജനവാസ കേന്ദ്രങ്ങളിലൂടെ പൈപ്പ് ലൈന്‍ കൊണ്ടുപോകുന്നത് കോര്‍പറേറ്റുകളുടെ ആര്‍ത്തിമൂത്ത ലാഭക്കൊതിയാണന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് കബീര്‍ കിള്ളിമംഗലം പറഞ്ഞു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുരളീധരന്‍, (മതേതര കൂട്ടായ്മ ) ഉമ്മര്‍ (ഒ.ഐ.സി.സി), മുസക്കുട്ടി (കെ.എം.സി.സി തിരുവമ്പാടി) മുനീബ് പാഴുര്‍ (ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം), അഷ്‌റഫ് മേച്ചേരി ( മാസ് റിയാദ്), ഷമീര്‍ രണ്ടത്താണി (ഐ.സി.എഫ്), സലീം മൂസ (പ്രവാസി സാംസ്‌കാരിക വേദി) സംസാരിച്ചു.

അന്‍സില്‍ മൗലവി മോഡറേറ്റര്‍ ആയിരുന്ന സെമിനാറില്‍ നൂറുദ്ദീന്‍ തിരൂര്‍ സ്വാഗതവും, അന്‍സാര്‍ ചങ്ങനാശ്ശേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ

Advertisement