എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു
എഡിറ്റര്‍
Saturday 8th April 2017 11:24am

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു. വാഷിങ്ടണിലെ ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരന്‍ വിക്രം ജര്‍യാല്‍ എന്ന 26 കാരനാണ് മരിച്ചത്. പഞ്ചാബിലെ ഹോഷിറാപൂര്‍ സ്വദേശിയാണ് വിക്രം.


Dont Miss ലാലേട്ടന് പുരസ്‌കാരം ലഭിച്ചതില്‍ അത്ഭുതപ്പെടാനില്ല: മഞ്ജു വാര്യര്‍


വിദേശകാര്യമന്ത്രി സുഷ്മ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ കവര്‍ച്ചാ സംഘമാണ് വിക്രമിനെ ആക്രമിച്ചത്. പുലര്‍ച്ചെ ഒന്നരയോടെ എത്തിയ സംഘം പണം മോഷ്ടിക്കുന്നത് തടയാന്‍ ശ്രമിക്കവേയാണ് വിക്രമിന് നെഞ്ചില്‍ വെടിയേല്‍ക്കുന്നത്.

സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഉടന്‍ തന്നെ പ്രതികളെ പിടികൂടുമെന്നും സുഷ്മ സ്വരാജ് പറയുന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിക്രമിന്റെ കുടുംബവുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിച്ചുവരികയാണ്.

കവര്‍ച്ചക്കാര്‍ എത്തിയ വിവരം വിക്രം ഗ്യാസ് സ്‌റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ എത്തുന്നതിന് ഏതാനും മിനുട്ട് മുന്‍പേ വിക്രമിന് വെടിയേല്‍ക്കുകയായിരുന്നു. വിക്രം യു.എസില്‍ എത്തിയിട്ട് 25 ദിവസം മാത്രം ആയിട്ടേയുള്ളൂ.

Advertisement