''ഇന്ത്യന്‍ റോഡ് ടു ഇക്വാലിറ്റി''; കെ.എല്‍.എഫിലെ രാമചന്ദ്രഗുഹയുടെ പ്രഭാഷണം ഡൂള്‍ന്യൂസ് ലൈവില്‍
Kerala Literature Festival
''ഇന്ത്യന്‍ റോഡ് ടു ഇക്വാലിറ്റി''; കെ.എല്‍.എഫിലെ രാമചന്ദ്രഗുഹയുടെ പ്രഭാഷണം ഡൂള്‍ന്യൂസ് ലൈവില്‍
ന്യൂസ് ഡെസ്‌ക്
Thursday, 10th January 2019, 3:12 pm

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ “” ഇന്ത്യന്‍ റോഡ് ടു ഇക്വാലിറ്റി”” എന്ന വിഷയത്തില്‍ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ സംസാരിക്കുന്നു. രാത്രി 7 മണിക്കാണ് പ്രഭാഷണം. പരിപാടിയുടെ ലൈവ് വീഡിയോ ഡൂള്‍ന്യൂസില്‍ കാണാം.

കോഴിക്കോട് കടപ്പുറത്തെ പ്രത്യേകവേദികളിലാണ് കെ.എല്‍.എഫ് നടക്കുന്നത്. ഇന്ന് വൈകിട്ട് ആറിന് എം.ടി വാസുദേവന്‍ നായര്‍ തിരി തെളിക്കുന്നതോടെ സാഹിത്യോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. നാലു ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം അതിഥികള്‍ എത്തിച്ചേരും.

ഡി.സി കിഴക്കേമുറി ഫൗണ്ടേഷനാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കല, സാഹിത്യം, രാഷ്ടീയം, സിനിമ, ഫിലോസഫി, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങള്‍ ഫെസ്റ്റില്‍ ചര്‍ച്ചയാവും.


“സ്ത്രീകളെ ബഹുമാനിക്കുന്ന സംസ്‌കാരം ഞങ്ങള്‍ വീട്ടില്‍ നിന്ന് തുടങ്ങിയതാണ്”; വിറയല്‍ നിര്‍ത്തി ഉത്തരം തരൂ; മോദിയ്ക്ക് മറുപടിയുമായി രാഹുല്‍


സ്വാമി അഗ്‌നിവേശ്, രാകേശ് ശര്‍മ്മ, റസൂല്‍ പൂക്കുട്ടി, ശോഭാ ഡേ, റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, പ്രീതിഷേണോയ്, രവീന്ദര്‍ സിംഗ്, രാജ് ദീപ് സര്‍ ദേശായ്, അരുന്ധതി റോയ്, പ്രകാശ് രാജ്, അമീഷ് ത്രിപാഠി, നവീന്‍ ചൗള, ചേതന്‍ ഭഗത്, എം.ടി, പത്മപ്രിയ, റീമ കല്ലിങ്കല്‍ ,ആഷിക് അബു, സുഭാഷ്ചന്ദ്രന്‍ ,കെ.ആര്‍.മീര, സുനില്‍ പി. ഇളയിടം, കെ.എം.അനില്‍ ,സാഗരിക ഘോഷ്, ബെന്യാമിന്‍, സാറാ ജോസഫ്, എം.മുകുന്ദന്‍, ടി.ഡി.രാമകൃഷ്ണന്‍, മനു എസ്. പിള്ള, ശശി തരൂര്‍, ടി.ഡി.രാമകൃഷ്ണന്‍, ടി.എം.കൃഷ്ണ, എസ്.ഹരീഷ്, അനിതാ നായര്‍, രവി സുബ്രഹ്മണ്യന്‍, രാമചന്ദ്രഗുഹ, ടി.പത്മനാഭന്‍ ,സക്കറിയ, സേതു, ആനന്ദ്, എന്‍.എസ്.മാധവന്‍, ബി.രാജീവന്‍, വി.മധുസൂദനന്‍ നായര്‍, കെ.പി.രാമനുണ്ണി, കമല്‍റാം സജീവ്, പ്രമോദ് രാമന്‍, കെ.ജി.എസ്, ടി.പി.രാജീവന്‍, സി.വി.ബാലകൃഷ്ണന്‍, സന്തോഷ് ഏച്ചിക്കാനം, ബി.ഇക്ബാല്‍, വി.ജെ. ജെയിംസ്, എം.എന്‍.കാരശ്ശേരി, പി.കെ.രാജശേഖരന്‍, സണ്ണി എം.കപിക്കാട്, കല്പറ്റ നാരായണന്‍, അംബികാസുതന്‍ മാങ്ങാട്, റഫീക്ക് അഹമ്മദ്, എതിരന്‍ കതിരവന്‍, വി.ആര്‍ സുധീഷ്, ഖദീജ മുംതാസ്, ലോക് നാഥ് ബഹ്‌റ, ഷെര്‍ളി വാസു, തുടങ്ങി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള അഞ്ഞൂറിലേറെ പ്രതിഭാശാലികള്‍ പങ്കെടുക്കുന്ന നൂറു കണക്കിനു സെഷനുകളാണ് ഇത്തവണത്തെയും പ്രത്യേകതകള്‍.

പ്രളയാനന്തര കേരളത്തിന്റെ നവനിര്‍മ്മാണം ഫെസ്റ്റില്‍ പ്രത്യേകമായി ചര്‍ച്ച ചെയ്യും. സ്ത്രീ സമൂഹം മുന്നേറ്റങ്ങള്‍, വെല്ലുവിളികള്‍, ദളിത് മുന്നേറ്റം, ശാസ്ത്ര സെഷനുകള്‍, ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നിവയും കെ.എല്‍.എഫ് വേദിയില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കും. കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.

വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇത്തവണത്തെ ഫിലിം ഫെസ്റ്റിവല്‍. പോയട്രി ഫെസ്റ്റിവല്‍, ഫോട്ടോ പ്രദര്‍ശനം, ദിവസവും വൈകിട്ട് കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. കെ.എല്‍.എഫില്‍ പങ്കുചേരാന്‍ രണ്ടര ലക്ഷത്തോളം പേര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.