എഡിറ്റര്‍
എഡിറ്റര്‍
‘കളിയാകുമ്പോ ജയിക്കും തോല്‍ക്കും എന്നാലും നമ്മളൊക്കെ ഒന്നല്ലേ’; താരങ്ങള്‍ക്ക് വീട്ടില്‍ വിരുന്നൊരുക്കി മലിംഗ
എഡിറ്റര്‍
Sunday 3rd September 2017 9:36am

കൊളംബോ: യാതൊരു ദാക്ഷിണ്യവും ഇല്ലാതെയാണ് ഇന്ത്യന്‍ ടീം ലങ്കയിലെ പര്യടനം തുടരുന്നത്. ടെസ്റ്റ് പരമ്പരയിലെ വിജയത്തിനുശേഷം ആദ്യ നാലു ഏകദിനങ്ങളും ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. നിരവധി റെക്കോര്‍ഡുകള്‍ക്കായിരുന്നു നാലാം ഏകദിനം സാക്ഷ്യം വഹിച്ചത്.


Also Read: നോട്ടുനിരോധനം കൊണ്ട് ഒരു ഗുണവുമുണ്ടാവില്ലെന്ന് അന്നേ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു: രഘുറാം രാജന്റെ വെളിപ്പെടുത്തല്‍


പരമ്പര നഷ്ടമായെങ്കിലും ഇരു ടീമിലെയും കളിക്കാര്‍ തങ്ങള്‍ക്കിടയിലെ സൗഹൃദത്തിന് യാതൊരു കുറവും വരുത്തിയിട്ടില്ല. നാലാം ഏകദിനത്തിനു പിന്നാലെ ലങ്കന്‍ നായകന്‍ ലസിത് മലിംഗ താരങ്ങളെയെല്ലാം വീട്ടില്‍ വിരുന്നിനു ക്ഷണിച്ചിരുന്നു. വിരുന്നിന്റെ ഫോട്ടോകള്‍ താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

Had great time with sri lankan boys at malinga house for dinner @ange69mathews 😊😊👍🏼

A post shared by Shikhar Dhawan (@shikhardofficial) on

നിലവിലെ ലങ്കന്‍ ടീമിലെ താരങ്ങളെ കൂടാതെ മുന്‍ താരം മഹേല ജയവര്‍ദ്ധനെയും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. അന്താരാഷ്ട്ര കരിയറില്‍ മലിംഗ 300ാം വിക്കറ്റ് നേട്ടം കൈവരിച്ചതിനു പിന്നാലെയായിരുന്നു പാര്‍ട്ടി. കഴിഞ്ഞ മത്സരത്തിലായിരുന്നു മലിംഗയുടെ 300 ാം വിക്കറ്റ് ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയെ പുറത്താക്കിയായിരുന്നു മലിംഗ 300 ാം ക്ലബ്ബിലെത്തിയത്.

മത്സരത്തില്‍ 168 റണ്‍സിന് തോറ്റ ടീമിന്റെ പ്രകടനത്തില്‍ മലിംഗ നിരാശ പ്രകടിപ്പിച്ചിരുന്നു. പരമ്പരയില്‍ ഇതുവരെ 250 റണ്‍സ് നേടാനായിട്ടില്ലെന്നും യുവതാരങ്ങള്‍ക്ക് അവരുടെ മികവിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ലെന്നുമായിരുന്നു മലിംഗ പറഞ്ഞത്. ടീം തിരിച്ചു വരുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.


Dont miss: റാഹിലയ്ക്കുവേണ്ടി കരഞ്ഞവരും ഹാദിയയുടേത് മതപ്രശ്‌നമായി കരുതുന്നവരും ഇതിലേ വരരുത്: ഇത് മനുഷ്യാവകാശ പ്രശ്‌നമാണ് : യൂത്ത് ലീഗ്

Great night with great friends 🙌

A post shared by Rohit Sharma (@rohitsharma45) on

പരമ്പരയിലെ അവസാന ഏകദിനം ഇന്നു കൊളംബോയില്‍ നടക്കും. പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാകും ഇന്ത്യ ഇറങ്ങുക.

Advertisement