എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലെ മുസ്ലിങ്ങള്‍ രാമന്റെ മക്കളാണ്; ബാബറിന്റെ പിന്തുടര്‍ച്ചക്കാരല്ല: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
എഡിറ്റര്‍
Monday 27th November 2017 12:41pm

ന്യൂദല്‍ഹി: ഇന്ത്യയിലെ മുസ്‌ലിം ജനത രാമന്റെ പിന്തുടര്‍ച്ചക്കാരാണെന്ന വാദവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മുഗള്‍ ഭരണാധികാരി ബാബറിന്റെ പിന്തുടര്‍ച്ചക്കാരാണ് അവരെന്ന വാദം തെറ്റാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഇന്ത്യയിലെ എല്ലാ മുസ്ലിം സഹോദരങ്ങളും ഒന്നിച്ചുനില്‍ക്കണമെന്ന അദ്ദേഹം ആഹ്വാനം ചെയ്തു.

മതകാര്യങ്ങളില്‍ വ്യത്യസ്തത നിലനില്‍ക്കുന്നുണ്ടെങ്കിലും ഹിന്ദുക്കളും മുസ്ലിങ്ങളും ഒരേ പൂര്‍വ്വിക പാരമ്പര്യം നിലനിര്‍ത്തുന്നവരാണ്. ശിയാ വഖഫ് ബോര്‍ഡ് രാമക്ഷേത്രനിര്‍മ്മാണത്തില്‍ അനുകൂലമായ നടപടിയുമായി മുന്നോട്ട് വന്നിരുന്നു.


Dont Miss ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജിഗ്നേഷ് മെവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു


ക്ഷേത്രത്തിനടുത്ത് തന്നെ പള്ളിയും പണിയിച്ച് നല്‍കണമെന്ന തീരുമാനത്തിലുമേലാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം ഒക്ടോബര്‍ 2018 ഓടു കൂടി അയോധ്യയില്‍ രാമക്ഷേത്രം ഉയരുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ജോയിന്‍ സെക്രട്ടറി സുരേന്ദ്രകുമാര്‍ ജയിന്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞദിവസങ്ങളില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് ബാബറി മസ്ജിദ് പ്രദേശത്ത്് രാമക്ഷേത്രം പണിയുമെന്ന് പ്രസ്താവിച്ചിരുന്നു. അന്തിമ വിജയം ഹിന്ദുക്കളുടേതാകുമെന്നാണ് ഹിന്ദു സന്യാസി സഭയില്‍ അദ്ദേഹം പറഞ്ഞത്.

Advertisement