എഡിറ്റര്‍
എഡിറ്റര്‍
യെമനിലേക്ക് ഇന്ത്യക്കാര്‍ പോകുന്നത് വിലക്കി; നടപടി ഫാദര്‍ ടോം ഉഴുന്നാലിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ
എഡിറ്റര്‍
Monday 9th October 2017 10:26am


ഏദന്‍: ഫാദര്‍ ടോം ഉഴുന്നാലിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ യെമനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചോ യാത്രാരേഖകള്‍ ഉപയോഗിച്ചോ യെമനിലേക്ക് പോകാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.

ഉത്തരവ് ലംഘിച്ച് യെമിനലേക്ക് പോയാല്‍ നടപടി ഉണ്ടാകുമെന്നും പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്നും ഉത്തരവില്‍ പറയുന്നു. റിക്രൂട്ടിങ് ഏജന്‍സികള്‍ക്കും മുന്നറിയിപ്പുണ്ട്. അതേ സമയം നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വിലക്കില്ല.


Read more:  കൊല്ലുമെന്ന് ഹിന്ദുക്കളായ മേല്‍ജാതിക്കാരുടെ ഭീഷണി; രാജസ്ഥാനില്‍ 20 മുസ്‌ലീം കുടുംബങ്ങള്‍ പാലായനം ചെയ്തു


2016 മാര്‍ച്ചില്‍ യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ ഫാദര്‍ ടോംഉഴുന്നാലിനെ സെപ്റ്റംബര്‍ 28ന് മോചിപ്പിച്ചിരുന്നു.

അഭ്യന്തര സംഘര്‍ഷം തുടരുന്ന യെമനില്‍ ഇന്ത്യക്കാര്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Advertisement