ഛേത്രിയും മോഡ്രിച്ചും നേര്‍ക്കുനേര്‍ വരുമോ; കാത്തിരിപ്പോടെ ആരാധകര്‍
Football
ഛേത്രിയും മോഡ്രിച്ചും നേര്‍ക്കുനേര്‍ വരുമോ; കാത്തിരിപ്പോടെ ആരാധകര്‍
ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2019, 9:49 pm

ന്യൂദല്‍ഹി: ക്രൊയേഷ്യയുമായി ഇന്ത്യ സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് സൂചന. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ,ക്രൊയേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനും തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ലോകകപ്പ് ഫുട്ബോളില്‍ ഫൈനലിസ്റ്റുകളായ ടീമാണ് ക്രൊയേഷ്യ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മത്സരം നടക്കുകയാണെങ്കില്‍ തങ്ങളുടെ പ്രിയ താരങ്ങളായ ലൂക്കാ മോഡ്രിച്ചും സുനില്‍ ഛേത്രിയും നേര്‍ക്കുനേര്‍ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അടുത്ത വര്‍ഷം മാര്‍ച്ചില്‍ മത്സരം നടത്താനാണ് ആലോചന.

ക്രൊയേഷ്യന്‍ ഫെഡറേഷന്‍ അധ്യക്ഷനും ഇതിഹാസ താരവുമായ ഡേവര്‍ സൂക്കറിന്റെ നേതൃത്വത്തിലുള്ള സംഘം നവംബര്‍ 27ന് ഇന്ത്യ സന്ദര്‍ശിക്കുമെന്നും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യൂത്ത് ഡെവലപ്‌മെന്റ് പദ്ധതികളെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്കായി കുശാല്‍ ദാസ് ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബ് സന്ദര്‍ശിച്ചിരുന്നു. സൗഹൃദ മത്സരവും ചര്‍ച്ചയില്‍ വിഷയമായതായി ദാസ് വ്യക്തമാക്കി. എന്നാല്‍ സൂക്കറിന്റെ സന്ദര്‍ശശേഷം മാത്രമേ കൂടുതല്‍ തീരുമാനമെടുക്കാനാവൂ എന്നും ദാസ് പറഞ്ഞു.

മാര്‍ച്ച് 23നും 31നും ഇടയ്ക്ക് ക്രൊയേഷ്യയുമായി സൗഹൃദ മത്സരം കളിക്കാനാണ് ഇന്ത്യയുടെ ദേശീയ ടീം പരിശീലകനും ക്രൊയേഷ്യന്‍ താരവുമായിരുന്ന ഇഗോര്‍ സ്റ്റിമാച്ച് ശ്രമിക്കുന്നത്. മാര്‍ച്ച് 26ന് ഇന്ത്യക്ക് ഖത്തറുമായി ലോകകപ്പ് യോഗ്യതാ മത്സരം കളിക്കേണ്ടതുണ്ട്. നിലവില്‍ ലോക റാങ്കിംഗില്‍ ക്രൊയേഷ്യ എട്ടാം സ്ഥാനത്തും ഇന്ത്യ 104ാം സ്ഥാനത്തുമാണ്.

WATCH THIS VIDEO: