എഡിറ്റര്‍
എഡിറ്റര്‍
പതിനെട്ട് മാസത്തിനുള്ളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ആദ്യ നൂറിലെത്തും: സുബ്രതാ പാല്‍
എഡിറ്റര്‍
Monday 15th October 2012 12:37pm

സിങ്കപ്പൂര്‍:  ലോക റാങ്കിങ്ങില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ആദ്യ നൂറില്‍ ഉടന്‍ എത്തുമെന്ന് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സുബ്രതാ പോള്‍. പതിനെട്ട് മാസത്തിനുള്ളില്‍ ടീം ആദ്യ നൂറില്‍ എത്തുമെന്നാണ് സുബ്രതാ പാല്‍ പറയുന്നത്.

Ads By Google

നിലവില്‍ ഫിഫ റാങ്കിങ്ങില്‍ 168 ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ആദ്യ നൂറില്‍ ഇടംനേടാനുള്ള കഴിവ് ടീമിനുണ്ടെന്നും ഇതിനായുള്ള തീവ്ര ശ്രമത്തിലാണ് ടീമെന്നുമാണ് സുബ്രതാ പാല്‍ പറയുന്നത്.

അടുത്ത പതിനെട്ട് മാസത്തിലെ എല്ലാ മത്സരങ്ങളിലും ജയിച്ചാല്‍ തങ്ങളുടെ ലക്ഷ്യം സഫലമാകുമെന്നാണ് സുബ്രതാ പാലിന്റെ പ്രതീക്ഷ.

സിങ്കപ്പൂരുമായുള്ള മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് സുബ്രതാ പാല്‍ ടീമിന്റെ പ്രതീക്ഷ പങ്കുവെച്ചത്. ഇന്ത്യയെക്കാളും ആറ് സ്ഥാനം മുകളിലാണ് സിങ്കപ്പൂര്‍. മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും സുബ്രതാ പാല്‍ പറയുന്നു.

Advertisement